കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർത്ഥിനികളുടെ നേരിന് പോലീസിന്റെ പ്രശംസ: പണമടങ്ങിയ പേഴ്‌സ് തിരികെ നൽകി വിദ്യാർത്ഥിനികൾ മാതൃകയായി

  • By Desk
Google Oneindia Malayalam News

വടകര: പണമടങ്ങിയ പേഴ്‌സ് തിരികെ നൽകി വിദ്യാർത്ഥിനികൾ മാതൃകയായി.റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ പണമടങ്ങിയ പഴ്സ് ഉടമസ്ഥക്ക് തിരിച്ചുനൽകി വിദ്യാർത്ഥിനികൾ മാതൃകയായി. വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ വിദ്യാർത്ഥിനികളായ വൈക്കിലശ്ശേരി ഇളമ്പിലാക്കണ്ടി മീത്തൽ സുരേന്ദ്രന്റെ മകൾ ഇ.എം ഹൃദ്യയും, പുറമേരി മുതുവടത്തൂർ കാരക്കോത്ത് ദാസന്റെ മകൾ കെ. ശിഖയുമാണ് സത്യസന്ധത കാണിച്ച് മാതൃകയായത്.

<strong>ശക്തികാന്ത് ദാസിന്‍റെ നിയമനം ഭീതിതമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു: സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് </strong>ശക്തികാന്ത് ദാസിന്‍റെ നിയമനം ഭീതിതമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു: സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്

ക്ലാസ് കഴിഞ്ഞ് നടന്നു വരുന്ന പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് പണവും,മൊബൈലും അടങ്ങിയ പേഴ്‌സ് ലഭിച്ചത്.കുട്ടികൾ ഉടനെ തന്നെ ഓട്ടോ വിളിച്ച് വടകര പോലീസ് സ്റ്റേഷനിൽ എത്തി പേഴ്‌സ് പോലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.പോലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തുകയും പേഴ്‌സ് തിരിച്ചേൽപ്പിച്ചു. ചുമട്ടുതൊഴിലാളിയായ കരിമ്പനപ്പാലം പടന്നയിൽ കമലയുടേതായിരുന്നു പേഴ്‌സ്.

studentsreturnspurse-1

ചിട്ടി വിളിച്ചു കിട്ടിയ 10500 രൂപയും,മൊബൈൽ ഫോണും വടകര പോലീസിന്റെ സാനിധ്യത്തിൽ ഉടമക്ക് തിരിച്ചു നൽകി.സത്യസന്ധത കാണിച്ച വിദ്യാർത്ഥികളെ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ വിദ്യാർത്ഥികളും അധ്യാപകരും അനുമോദിച്ചു. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ സി.ജി.ഷാജി.ഉപഹാരം നൽകി.
പടം:പണമടങ്ങിയ പേഴ്‌സ് വടകര പോലീസിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ഉടമക്ക് കൈമാറുന്നു.

Kozhikode
English summary
Students returns womans's purse in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X