കേരള ഗ്രാമീണ്‍ ബാങ്ക് തോടന്നൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ പഠന സാമഗ്രികള്‍ വിതരണം ചെയ്തു
വടകര: കേരള ഗ്രാമീണ്‍ ബാങ്ക് തോടന്നൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ തോടന്നൂര്‍ യു പി സ്കൂളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബാങ്ക് മാനേജര്‍ മനോഹരന്‍ അധ്യക്ഷത വഹിച്ചു.

പി കെ സൂര്യനാരയണന്‍, പി കെ രാമകൃഷ്ണന്‍, മനോജന്‍, ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. പടം. പഠനോപകരണ വിതരണംതോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി നിര്‍വ്വഹിക്കുന്നു.












Click it and Unblock the Notifications