Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത്ര വോട്ടിന് തോല്‍ക്കേണ്ട ആളല്ല ഞാന്‍; കോണ്‍ഗ്രസില്‍ നിന്നും നീതി പ്രതിക്ഷിക്കുന്നില്ല'

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഉന്നയിച്ച പരാതികളില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇനി അത് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. മനോരമ ന്യസിലെ നേരെ ചൊവ്വയിലായിരുന്നു ധര്‍മ്മജന്‍ മനസ്സ് തുറന്നത്.

പുതിയ നേതൃത്വത്തിന് കീഴില്‍ കോണ്‍ഗ്രസ് തിരിച്ച് വരുമെന്ന വലിയ പ്രതീക്ഷയുണ്ട്. ഗ്രൂപ്പിന് അതീതമായിട്ടുള്ള തീരുമാനങ്ങളാണ് പ്രതിപക്ഷ നേതാവിന്‍റെയും കെപിസിസി അധ്യക്ഷന്‍റേയും കാര്യത്തിലുണ്ടായതെന്നും ധര്‍മ്മജന്‍ അഭിപ്രായപ്പെടുന്നു.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

ബാലുശ്ശേരിയില്‍ മത്സരിച്ചത്

ഒരു തമാശയ്ക്കായിരുന്നില്ല ബാലുശ്ശേരിയില്‍ മത്സരിച്ചത്. വളരെ ഗൗരവത്തോടെയായിരുന്നു മത്സരത്തെ കണ്ടത്. ആ നാടിനെ കുറിച്ചും അവിടുത്തെ പ്രശ്നങ്ങളെ കുറിച്ചും വ്യക്തമായി പഠിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ആള്‍ക്കാരും അങ്ങനെ തന്നെയായിരുന്നു അതിനെ കണ്ടത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടേയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ വന്നിരുന്നു.

ബാലുശ്ശേരി


നാല്‍പ്പതിലേറെ വര്‍ഷമായി ഇടതുപക്ഷം ജയിക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി. നില്‍ക്കുമ്പോള്‍ തന്നെ പോരാടാനുള്ള ഒരു മണ്ഡലമാണ് ഞാന്‍ ഉദ്ദേശിച്ചത്. തുടക്കത്തില്‍ തന്നെ പലരും സൂചിപ്പിച്ചിരുന്ന അവിടെ നിന്നാല്‍ തോല്‍ക്കുമെന്ന്. എന്നാല്‍ അത്രയും അധികം വോട്ടിന് തോല്‍ക്കേണ്ട ആളായിരുന്നില്ല ഞാന്‍. അതെനിക്ക് മനസ്സിന് വിഷമമുള്ള കാര്യമാണ്.

ഇത്രയും വലിയ തോല്‍വി

സെല്‍ഫി ഒന്നും വോട്ടാവില്ലെന്ന കാര്യം എനിക്ക് തുടക്കത്തില്‍ തന്നെ അറിയാമായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ ആള്‍ക്കാര്‍ക്ക് വലിയ ആവേശമുണ്ടായിരുന്നു. അത് ഞാന്‍ ആസദിക്കുകയും അതൊരു വിജയത്തിലേക്ക് വരുമെന്ന് കണക്ക് കൂട്ടുകയും ചെയ്തു. പക്ഷെ ഇത്രയും വലിയ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചില്ല.

കോണ്‍ഗ്രസുകാര്‍ തന്നെ

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എപ്പോഴും വെല്ലുവിളിയാവുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. എയും ഐയും കളിച്ച് അവസനാനം അയ്യോ എന്ന് പറയേണ്ട അവസ്ഥയാണ്. അതില്ലാതാവണം. ഇപ്പോള്‍ കെ സുധാകരനും വിഡി സതീശനും വന്നതോടെ വലിയ ആത്മവിശ്വാസമുണ്ട്. അര്‍പ്പണ ബോധമുള്ള വളരെ കഠിനാധ്വാനം ചെയ്യുന്ന നേതാക്കളാണ് ഇരുവരുമെന്നും ധര്‍മ്മജന്‍ പറയുന്നു.

പല ഘടകങ്ങള്‍

എന്നെ തോല്‍പ്പിച്ചത് ഗ്രൂപ്പിസം ഒന്നുമല്ല. അതിന് പല ഘടകങ്ങലുണ്ട്. മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമായ ഒരു മണ്ഡലമാണ് ബാലുശ്ശേരി. പൗരത്വ ഭേദഗതിക്കെതിരായ സമരമൊക്കെ വലിയ വിഷയമായിട്ടുണ്ട്. പല പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട വോട്ടുകള്‍ കൃത്യമായി ലഭിച്ചില്ല. കോണ്‍ഗ്രസ് വളരെ ശക്തമായിരുന്നില്ല. ഭക്ഷ്യക്കിറ്റ്, പെന്‍ഷന്‍ വിതരണത്തിലൂടെയൊക്കെ ഇടതുപക്ഷം വോട്ട് പിടിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത്


തിരഞ്ഞെടുപ്പ് സമയത്ത് പോലും കോണ്‍ഗ്രസ് പാര്‍ട്ടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്നുള്ളതാണ് എന്‍റെ അഭിപ്രായം. ഒരു ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. അവരുടെ വിജയമല്ല, കോണ്‍ഗ്രസിന്‍റെ പരാജയമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. ഗ്രൂപ്പ് താല്‍പര്യം മാറ്റി നിര്‍ത്തി പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചില്ല. അഴിമതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.

ഫുള്‍ടൈം രാഷ്ട്രീക്കാരനല്ല

തോറ്റുപോയെന്ന് കരുതി കോണ്‍ഗ്രസ് വിടുന്ന ആളല്ല ഞാന്‍. ഉറച്ച് കോണ്‍ഗ്രസുകാരാനാണ് ഞാന്‍. ഫുള്‍ടൈം രാഷ്ട്രീക്കാരനല്ല. ജീവിക്കാന്‍ തൊഴില്‍ ചെയ്യണം. സിനിമ എന്‍റെ തൊഴിലാണ്. തിരഞ്ഞെടുപ്പിന് ശേഷം ഞാന്‍ പരാതി കൊടുത്തതത് സത്യമാണ്. അതെന്‍റെ അനുഭവമാണ്. എന്‍റെ മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നും വിജയിച്ചിട്ടുള്ള പലരും തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

ഫണ്ട്

കേരളത്തില്‍ തന്നെ ഏറ്റവും കുറച്ച് തിരഞ്ഞെടുപ്പ് ഫണ്ട് ചിലവാക്കി മത്സരിച്ച സ്ഥാനാര്‍ത്ഥി ഞാനാവും. കെപിസിസി തന്നെ ഫണ്ടിനപ്പുറം വിലയ ഫണ്ടൊന്നും ഉണ്ടായിരുന്നില്ല. എനിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തിയ ആളായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ സമിതി കണ്‍വീനര്‍. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നറിയില്ല. കൊച്ചിയിലേയും കോഴിക്കോടേയും രാഷ്ട്രീയം വ്യത്യസ്തമാണല്ലോ.

പറഞ്ഞത് സത്യം

തിരഞ്ഞെടുപ്പില്‍ വലിയ പിരിവ് നടത്തിയെന്നുള്ളത് ഞാന്‍ സത്യം പറഞ്ഞതാണ്. എനിക്ക് അവിടുത്തെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അറിയാന്‍ പാടില്ല. എന്നെ വിജയിപ്പിക്കാനായി നടന്ന കുറേയാളുകള്‍ ഉണ്ട് അവരെ ഒരിക്കലും മറക്കാന്‍ കഴിയില്ല. അതേസമയം തന്നെ കുറേപ്പേര്‍ എതിരായിട്ടും നിന്നിട്ടുണ്ട്. അത് കോണ്‍ഗ്രസിന്‍റെ കുഴപ്പാണ്.

നീതി പ്രതീക്ഷിക്കുന്നില്ല

പിരിവ് സംബന്ധിച്ച് ഞാന്‍ പരാതി കൊടുത്തെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷിയില്ല. കോണ്‍ഗ്രസില്‍ നിന്ന് നീതി കിട്ടല്‍ വലിയ ബുദ്ധിമുട്ടാണ്. പരാതി അയച്ചതിന് ഒരു മറുപടി തരണമല്ലോ, എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള ഒരു മര്യാദ പോലും മുന്‍ കെപിസിസി പ്രസിഡന്‍റ് കാണിച്ചില്ല. അടുത്ത കെപിസിസി പ്രസിഡന്‍റ് അത് പരിഗണിക്കുമോയെന്ന് അറിയില്ല. സിപിഎമ്മില്‍ ആണെങ്കില്‍ അത് ഇങ്ങനെയായിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Dharmajan was a big failure; allegations baseless, say congress leaders

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+