കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലബാര്‍ ഗോള്‍ഡിലെ പാകിസ്താന്‍ ദിനം; സുദര്‍ശന്‍ ടിവി അരക്കോടി രൂപ പിഴയടക്കണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ന്യൂഡല്‍ഹി ആസ്ഥാനമായ സുദര്‍ശന്‍ ടിവി മലബാര്‍ ഗോള്‍ഡിന് അരക്കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്. കോഴിക്കോട് രണ്ടാം അഡിഷനല്‍ സബ്‌കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. കോടതിച്ചെലവും ചാനല്‍ നല്‍കണം. 2016ല്‍ ചാനല്‍ നല്‍കിയ വാര്‍ത്തയാണ് കേസിനാധാരം.

<strong>ചെമ്പരിക്ക ഖാസിയുടെ മരണം: നിഷ്പക്ഷമായ അന്വേഷണം വേണം... നീതി കിട്ടുന്നതു വരെ പോരാടുമെന്ന് സമസ്ത</strong>ചെമ്പരിക്ക ഖാസിയുടെ മരണം: നിഷ്പക്ഷമായ അന്വേഷണം വേണം... നീതി കിട്ടുന്നതു വരെ പോരാടുമെന്ന് സമസ്ത

പാകിസ്താന്‍ സ്വാതന്ത്ര്യദിനത്തില്‍ മലബാര്‍ ഗോള്‍ഡിന്റെ ദുബൈ ഷോറൂമില്‍ പാകിസ്താനികള്‍ക്കായി സമ്മാനപദ്ധതി ഏര്‍പ്പെടുത്തിയിരുന്നു. ഇത് ചെന്നൈയിലാണെന്നു ചാനല്‍ വാര്‍ത്ത നല്‍കി എന്നായിരുന്നു പരാതി. ദുബൈയില്‍ ഇത് ചില മലയാളികള്‍ വിവാദമാക്കിയിരുന്നു. ഇതിനെതിരെ മലബാര്‍ ഗോള്‍ഡ് ദുബൈയില്‍ നല്‍കിയ പരാതിയില്‍ 50,000 ദിര്‍ഹമായിരുന്നു തൃശൂര്‍ സ്വദേശിക്ക് ്അവിടത്തെ കോടതി പിഴ വിധിച്ചത്.

Malabar gold issue

മലബാര്‍ ഗോള്‍ഡ് പരാതിയില്‍നിന്ന് പിന്‍മാറിയിരുന്നെങ്കിലും പ്രൊസിക്യൂഷന്‍ കേസ് തുടരുകയായിരുന്നു. ദുബൈയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാവാന്‍ പാടില്ല എന്നതായിരുന്നു അന്ന് പൊലീസ് നിലപാട്. കോഴിക്കോട് കോടതിയില്‍ മലബാര്‍ ഗോള്‍ഡിനുവേണ്ടി അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഹാജരായി.
Kozhikode
English summary
Sudarshan TV should pay a fine of Rs 50 crores for malabar gold issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X