കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുറിച്ച മരം നീക്കാന്‍ അനുമതി നല്‍കിയില്ല; കോഴിക്കോട് കലക്ടറേറ്റില്‍ കര്‍ഷകന്റെ ആത്മഹത്യാ ശ്രമം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കൃഷിയിടത്തില്‍നിന്നു മരം മുറിച്ച് നീക്കാനുള്ള പാസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കളക്ട്രേറ്റില്‍ കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് കോഴിക്കോട് കളക്ട്രേറ്റിലെ ഡി എഫ് ഒ ഓഫിസില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൃഷിയിടത്തില്‍ നിന്നു മുറിച്ച തേക്ക് മരം മില്ലില്‍ എത്തിക്കാന്‍ ആവശ്യമായ അനുമതി പത്രം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം.

<strong>ഫേസ്ബുക്കിലൂടെ ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; വിദേശ മലയാളെ തട്ടിക്കൊണ്ടുപോയി, അമ്പത് ലക്ഷം തട്ടിയെടുത്ത ഗുണ്ട നേതാവ് തൃശൂരിൽ പിടിയിൽ!</strong>ഫേസ്ബുക്കിലൂടെ ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; വിദേശ മലയാളെ തട്ടിക്കൊണ്ടുപോയി, അമ്പത് ലക്ഷം തട്ടിയെടുത്ത ഗുണ്ട നേതാവ് തൃശൂരിൽ പിടിയിൽ!

പുരയിടത്തിലെ തേക്ക് മുറിക്കാന്‍ കലക്ടര്‍ അനുവദിച്ചിട്ടും ഡി.എഫ്.ഒ തടസ്സം നില്‍ക്കുന്നുവെന്നാണ് ആരോപണം. റവന്യൂ അധികൃതര്‍ അനുമതി നല്‍കിയെങ്കിലും വനംവകുപ്പില്‍നിന്ന് ആവശ്യമായ അനുമതി ലഭിച്ചില്ലെന്നാണ് പരാതി. നിരവധി തവണ ഇതിനായി ശ്രമിച്ചിട്ടും അനുമതി കിട്ടാതായതോടെയാണ് കര്‍ഷകന്‍ അറ്റകൈയ്ക്ക് തുനിഞ്ഞത്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കിയ ഭൂമിയില്‍ നിന്നാണ് ജോസഫ് മരം മുറിച്ചത്.

Kozhikode collectorate

പകരം നല്‍കിയ ഭൂമിയിലെ മരങ്ങളുടെ അവകാശം കര്‍ഷകനാണ് എന്നിരിക്കെയാണ് അനുമതി നല്‍കാതെ വനംവകുപ്പ് ഇയാളെ വട്ടം കറക്കിയത്. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും നിരവധി ആളുകള്‍ക്ക് സമാന അനുഭവം ചക്കിട്ടപ്പാറ മേഖലയില്‍ നേരിടുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കര്‍ഷകനുമായി സംസാരിച്ച കളക്ടര്‍ അടുത്തയാഴ്ചയ്ക്കുള്ളില്‍ കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാകുമെന്ന് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യശ്രമത്തില്‍നിന്ന് പിന്തിരിയുകയായിരുു.

Kozhikode
English summary
Suicide attempt in Kozhikode collectorate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X