Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യാഘാതം; കോഴിക്കോട് ജില്ലയില്‍ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

കോഴിക്കോട്: കത്തുന്ന വേനൽചൂടിൽ സൂര്യാഘാതമേറ്റ് കോഴിക്കോട് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ജനുവരി മുതലുള്ള കണക്കാണ് ഇതെങ്കിലും ചൂട് കൂടിയ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ് ഭൂരിഭാഗം കാലികളും ചത്തത്. ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ ചത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചത്ത പശുക്കളിൽ കറവയുള്ളവയും ഉൾപ്പെടുന്നു.

ഇത് സംബന്ധിച്ച് വെള്ളിയാഴ്ച സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ സൂര്യാഘാതമേറ്റ് ചത്ത കാലി ഒന്നിന് 16400 രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു.

സൂര്യഘാതമേറ്റ് കാലി ചത്താൽ സമീപത്തെ മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയും പോസ്റ്റ്‌മോർട്ടം നടത്തുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റ്‌മാർട്ടം റിപ്പോർട്ടും ചത്ത പശുവിന്റെ ഫോട്ടോയും അടങ്ങിയ അപേക്ഷയാണ് കർഷകർ ധനസഹായത്തിനായി സമർപ്പിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.

cowandheat

അതേസമയം,വർധിക്കുന്ന ചൂട് മൂലം വളര്‍ത്തു മൃഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിചരണം കരുതലോടെ വേണമെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണുത്ത ശുദ്ധജലം സദാസമയവും യഥേഷ്ടം ലഭ്യമാക്കണം.
വായു സഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കുന്നതോടൊപ്പം തന്നെ ഓമന മൃഗങ്ങളെ വാഹനങ്ങളില്‍ പൂട്ടിയിടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വളര്‍ത്തു മൃഗങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തൽ, മൃഗങ്ങളെ വാഹനങ്ങളില്‍ കുത്തി നിറച്ച് കടത്തുന്നത് ഒഴിവാക്കൽ, ധാതുലവണ മിശ്രിതം, വിറ്റാമിന്‍സ്, പ്രോബയോട്ടിക്‌സ് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തൽ എന്നിവയും പാലിക്കണം. ദഹനത്തിന് കൂടുതല്‍ സമയം എടുക്കുന്ന വൈക്കോല്‍ ചൂട് കുറഞ്ഞിരിക്കുന്ന രാത്രി സമയത്തു മാത്രം നല്‍കണം. ധാരാളമായി പച്ചപുല്‍ നല്‍കുക, ഖര ആഹാരത്തിന്റെ സമയം അതിരാവിലെയും രാത്രിയുമായി നിജപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ചൂടിനെ ക്രമീകരിക്കാന്‍ തൊഴുത്തില്‍ നല്ല വായു സഞ്ചാരം ലഭ്യമാക്കൽ, തൊഴുത്തിന്റെ മേല്‍ക്കൂരയുടെ ഉയരം കൂട്ടുകയും ഭിത്തിയുടെ ഉയരം കുറയ്ക്കുകയും ചെയ്യൽ, തൊഴുത്തില്‍ ഫാനുകള്‍ നിര്‍ബന്ധമാക്കൽ എന്നീ നിർദേശങ്ങളുമുണ്ട്.

മേല്‍ക്കൂരയില്‍ ജൈവ പന്തലായ കോവയ്ക്ക, പാഷന്‍ ഫ്രൂട്ട് എന്നിവ പടര്‍ത്തുന്നതും, വൈക്കോല്‍ വിരിക്കുന്നതും താപനില കുറയ്ക്കാന്‍ സഹായിക്കും.

ചൂട് സൂര്യാഘാതത്തിനും കാരണമാകുന്നുണ്ട്. തളര്‍ച്ച, പനി, ഉയര്‍ന്ന ശ്വാസോച്ഛ്വാസ നിരക്ക്, കിതപ്പ്, വായ തുറന്നുളള ശ്വസനം, വായില്‍ നിന്നും ഉമിനീര്‍ വരല്‍, നുരയും പതയും വരല്‍, പൊളളിയ പാടുകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. സൂര്യാഘാതമേറ്റാല്‍ ഉടനെ വെളളം ഒഴിച്ച് നന്നായി നനയ്ക്കുക, കുടിക്കാന്‍ ധാരാളം വെളളം നല്‍കുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ ചികിത്സ തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സൂര്യാഘാതം മൂലം പക്ഷിമൃഗാദികള്‍ക്ക് മരണം സംഭവിച്ചാല്‍ കര്‍ഷകര്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+