കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരിടത്തും ഇത്തവണ സീറ്റ് ചോദിച്ചിട്ടില്ല; പാര്‍ട്ടി വിട്ടതിന്‍റെ കാരണം വ്യക്തമാക്കി സുരേഷ് ബാബു

Google Oneindia Malayalam News

കോഴിക്കോട്: മത്സരിക്കാന്‍ സീറ്റ് കിട്ടാത്തത് കൊണ്ടല്ല കോണ്‍ഗ്രസ് വിട്ടതെന്ന് പിഎം സുരേഷ് ബാബു. എനിക്ക് സീറ്റ് ലഭിക്കാത്തത് കൊണ്ടാണ് ഞാൻ പാർട്ടി വിട്ടത് എന്ന് പറഞ്ഞു നടക്കുന്നവർ മിനിമം എന്റെ ആരോഗ്യസ്ഥിതി എന്താണ് എന്ന് ഒന്ന് അന്വേഷിക്കണമെന്നും സാക്ഷാൽ പുതുപ്പള്ളി കിട്ടിയാലും മത്സരിക്കാൻ ഇന്ന് എന്റെ ആരോഗ്യം അനുവദിക്കില്ലെന്നതിനാല്‍ അത് കൊണ്ട് തന്നെ ഞാൻ ആരോടും ഇപ്രാവശ്യം സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് പിഎം സുരേഷ് ബാബു ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഒരു ആയുഷ് കാലം മുഴുവനും കോൺഗ്രസ്‌ രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വച്ച വ്യക്തിയായ ഞാൻ എന്ത് കൊണ്ട് ഈ അവസാന കാലത്ത് മാറി ചിന്തിച്ചു എന്നുള്ള ചോദ്യം എന്നെ സ്നേഹിക്കുന്ന എന്റെ സുഹൃത്തുക്കൾക്കുണ്ട് എന്ന് എനിക്ക് അറിയാം അവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്.

എനിക്ക് സീറ്റ് ലഭിക്കാത്തത് കൊണ്ടാണ് ഞാൻ പാർട്ടി വിട്ടത് എന്ന് പറഞ്ഞു നടക്കുന്നവർ മിനിമം എന്റെ ആരോഗ്യസ്ഥിതി എന്താണ് എന്ന് ഒന്ന് അന്വേഷിക്കണം. സാക്ഷാൽ പുതുപ്പള്ളി കിട്ടിയാലും മത്സരിക്കാൻ ഇന്ന് എന്റെ ആരോഗ്യം അനുവദിക്കില്ല. അത് കൊണ്ട് തന്നെ ഞാൻ ആരോടും ഇപ്രാവശ്യം സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല എന്നതാണ് സത്യം.

sureshbabu

പിന്നെ എന്ത് കൊണ്ട് പാർട്ടി വിട്ടു എന്ന്കരുതുന്നവരോട്
രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഏറ്റവും അപകടകരമായ അവസ്ഥയിൽ കൂടി കടന്നു പോകുന്ന അവസ്ഥയിൽ പോലും ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ പോലും പറ്റാത്ത
ഒരു സ്ഥിരം പ്രസിഡന്റനെ തിരഞ്ഞെടുക്കാൻ പോലും പറ്റാത്ത വിധം തകർന്ന ദേശീയ നേതൃത്വത്തിൽ വിശ്വസിച്ചു ഇനിയും സമയം കളയണോ എന്ന് ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി.

കേരളത്തിലാണെങ്കിലും അഖിലേന്ത്യ തലത്തിലാണെങ്കിലും നേതൃത്വത്തിന്റെ തെറ്റുകൾ ചൂണ്ടി കാണിച്ചാൽ അവരെ പാർട്ടി വിരുദ്ധറക്കുന്ന ഒരു ഉപചാപക സംഘത്തിന്റെ പിടിയിലാണ് ഇന്ന് പാർട്ടി നേതൃത്വം. പലപ്പോഴും പാർട്ടിയുടെ തെറ്റുകൾ പാർട്ടി വേദികളിലും ദേശീയ നേതൃത്വത്തിന്റെ മുന്നിലും പറഞ്ഞപ്പോൾ വിമതനായി മുദ്ര കുത്തി അപമാനിക്കാൻ ആയിരുന്നു ഉപചാപക സംഘത്തിന് താല്പര്യം പാർട്ടിയെ സ്വന്തം കൈപ്പിടിയിൽ ഒതുക്കുക എന്നതിൽ കവിഞ്ഞു മറ്റൊരു ചിന്തകളും ഇല്ലാത്ത നേതൃത്വത്തോട് യാതൊരു വിധത്തിലും ഒത്തു പോകാൻ സാധിക്കില്ല.

ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

എന്ന് മനസ്സിലായത് കൊണ്ടാണ് എനിക്ക് രാജി വെക്കേണ്ടി വന്നത്
രാജ്യത്തു വളർന്നു വരുന്ന ഫാസിസം കേരളത്തിലും ശക്തി പ്രാപിച്ചു വരുന്ന സന്ദർഭത്തിൽ ഇന്ന് ഇടത് പക്ഷത്തോട് ചേർന്നു പ്രവർത്തിക്കുക എന്നതാണ് ഓരോ മലയാളിയുടെയും ധർമം എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഞാൻ ഇടത് പക്ഷത്തോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്
ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്നവർ എന്റെ തീരുമാനം ശരിവക്കും എന്ന് കരുതുന്നു

കോഴിക്കോട് ലീ</a><strong><a class=ഗ് സീറ്റുയര്‍ത്തും; കോണ്‍ഗ്രസ് ചരിത്രം തിരുത്തില്ല, ധര്‍മജന് തോല്‍വി, 24 ന്യൂസ് സര്‍വെ" title="കോഴിക്കോട് ലീഗ് സീറ്റുയര്‍ത്തും; കോണ്‍ഗ്രസ് ചരിത്രം തിരുത്തില്ല, ധര്‍മജന് തോല്‍വി, 24 ന്യൂസ് സര്‍വെ" />കോഴിക്കോട് ലീഗ് സീറ്റുയര്‍ത്തും; കോണ്‍ഗ്രസ് ചരിത്രം തിരുത്തില്ല, ധര്‍മജന് തോല്‍വി, 24 ന്യൂസ് സര്‍വെ

സൂപ്പർ കൂളായി മഞ്ജുഷ- ഏറ്റവും പുതിയ ചിത്രങ്ങൾ

Kozhikode
English summary
Suresh Babu explains why he left the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X