കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരാതി നല്‍കാനെത്തിയ യുവതിയുമായി അടുപ്പം, കറക്കം: ഭർത്താവിന്റെ പരാതിയില്‍ എസ്ഐക്ക് സസ്പെന്‍ഷന്‍

Google Oneindia Malayalam News

കോഴിക്കോട്: ദാമ്പത്യം ജീവിതത്തിലെ പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞിട്ടും തീരുന്നെങ്കില്‍ ആദ്യം ഇടപെടുത്തക അടുത്ത കുടംബക്കാരെയാണ്. അവിടെയും നിന്നില്ലെങ്കില്‍ മതപുരോഹിതരേയോ നാട്ടിലോ പ്രമുഖരേയോ വെച്ചുള്ള മധ്യസ്ഥ ശ്രമങ്ങളും നടക്കും. ഇവിടെയും തീരത്താ പ്രശ്നങ്ങളാണ് പൊലീസിലേക്ക് എത്തുന്നത്.

ഗുരതരമായ പരാതി അല്ലെങ്കില്‍ കേസെടുക്കാതെ പ്രശ്നങ്ങല്‍ പറഞ്ഞ് തീർത്ത് ദമ്പതികളെ ഒരുമിപ്പിക്കാനാണ് പൊലീസ് ശ്രമിക്കാറുള്ളത്. അതിലും നിന്നില്ലെങ്കില്‍ കേസിലേക്ക് പോവും. എന്നാല്‍ ഒരു എസ് ഐ തന്നെ തന്റെ കുടുംബം തകർത്തുവെന്ന കഥയാണ് കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്വദേശിയായ യുവാവിന് പറയാനുള്ളത്.

എടച്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി

എടച്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ തന്റെ ഭാര്യയെ എസ് ഐ പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നും കുടുംബം തകർത്തെന്നുമാണ് ഭർത്താവിന്റെ പരാതി. എടച്ചേരി സ്റ്റേഷനിലെ മുൻ എസ്‍ ഐയും നിലവില്‍ കല്‍പ്പറ്റ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ സമദിനെതിരെയാണ് വാർത്താ സമ്മേളനം നടത്തി എടച്ചേരി സ്വദേശി നിജേഷ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

'സൗദിയെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു': ഇറാന് വേണ്ടത് അക്കാര്യം, ഒന്നും പേടിക്കേണ്ടെന്ന് യുഎസ്'സൗദിയെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു': ഇറാന് വേണ്ടത് അക്കാര്യം, ഒന്നും പേടിക്കേണ്ടെന്ന് യുഎസ്

അബ്ദുള്‍ സമദിനെതിരായി നടപടി ആവശ്യപ്പെട്ട്

അബ്ദുള്‍ സമദിനെതിരായി നടപടി ആവശ്യപ്പെട്ട് നിജേഷും മക്കളും ജില്ലാ പൊലീസ് മേധിവിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് എസ് ഐ യെ സർവ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അച്ചടക്ക ലംഘനം നടത്തിയെന്ന് കാട്ടി കണ്ണൂര്‍ റേഞ്ച് ഡി ഐ ജിയാണ് സമദിനെതിരായ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണവും നടക്കും.

അടിച്ചത് 103 കോടിയുടെ ലോട്ടറി: പക്ഷെ ഇനിയൊരു വിവാഹത്തിനില്ല, കാരണം ഇപ്പോള്‍ സമാധാനമുണ്ട്അടിച്ചത് 103 കോടിയുടെ ലോട്ടറി: പക്ഷെ ഇനിയൊരു വിവാഹത്തിനില്ല, കാരണം ഇപ്പോള്‍ സമാധാനമുണ്ട്

ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്

ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കിയെന്നും നിജേഷ് ആരോപിക്കുന്നു. കള്ളക്കേസ് എടുത്തതിനെ തുടർന്ന് 15 ദിവസം ജയില്‍ കിടക്കേണ്ടി വന്നു. ഭാര്യയക്കൊണ്ട് സമദ് തനിക്കെതിരായ പരാതി എഴുതി വാങ്ങിക്കുകയായിരുന്നു. ഇരുവരം തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്താല്‍ തന്നെ വീണ്ടും കേസില്‍ കുടുക്കുമെന്ന് എസ് ഐ ഭീഷണിപ്പെടുത്തിയും യുവാവ് ആരോപിക്കുന്നു.

vastu tips: നിങ്ങളുടെ വീട് വടക്കോട്ട് ദർശനമുള്ളതാണോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക

നിജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു

നിജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സമദിനെ നേരത്തെ കല്‍പ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ ഇതിന് പിന്നാലെയും എസ് ഐ ഭീഷണി തുടർന്നു. ഇതോടെ നിജേഷ് വീണ്ടും പരാതി നല്‍കി. ഈ പരാതിക്ക് പിന്നാലെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയുള്ള നടപടിയെത്തുന്നത്. നിജേഷിന്റെ പരാതിയില്‍ വടകര റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രായപൂർത്തിയാവാത്ത രണ്ടു പെൺമക്കളും

പ്രായപൂർത്തിയാവാത്ത രണ്ടു പെൺമക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന് ജീവിക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും നിജേഷ് പരാതിയിലൂടെ ആവശ്യപ്പെട്ടിരുന്നു. ബാലാവകാശ കമ്മീഷന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം എൽ എ ഉൾപ്പെടെയുള്ളവർക്ക് നിജേഷും മക്കളും പരാതി നല്‍കുകയും ചെയ്തിരുന്നു.

നിജേഷിനെതിരെ ആരോപണവുമായി ഭാര്യയും രംഗത്ത്

അതേസമയം, നിജേഷിനെതിരെ ആരോപണവുമായി ഭാര്യയും രംഗത്ത് എത്തിയിരുന്നു. നിജേഷിന്‍റെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിലാണ് തനിക്കും എസ്ഐക്കുമെതിരെ ഇയാള്‍ അപവാദ പ്രചാരണം നടത്തുന്നതെന്നതെന്നാണ് ഭാര്യയുടെ ആരോപണം. നിജേഷിനെതിരെ താന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നിയമ നടപടികള്‍ തുടരുന്നതിലെ വിരോധമാണ് ഇത്തരമൊരു പരാതിയിലേക്ക് നയിച്ചതെന്നും ഭാര്യ ആരോപിക്കുന്നു.

Kozhikode
English summary
Suspension of SI for getting close to woman who came to file complaint: Action on husband's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X