കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താനും ബ്രഹ്മചാരി, പക്ഷെ യുവതികളെ ഭയമില്ല: സ്വാമി അഗ്നിവേശ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീ വിവേചനത്തോട് യോജിക്കില്ലെന്നും പുരുഷാധിപത്യപരമായ മതങ്ങളില്‍നിന്ന് പുറത്തു വന്നാലേ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കൂവെന്നും ആര്യസമാജം പണ്ഡിതനും സാമൂഹികപ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശ് പറഞ്ഞു. കേരള സാഹിത്യോത്സവത്തിന്റെ നാലാം പതിപ്പില്‍ ഐ ആം നോട്ട് എ ഹിന്ദു എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ നടി പത്മപ്രിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong><br>വയനാട് വന്യജീവി സങ്കേതത്തില്‍ 32 ഇനം ഇരപിടിയില്‍ പരുന്തുകളെ കണ്ടെത്തി; സര്‍വെ നടത്തിയത് 16 ബേസ് ക്യാംപുകളില്‍</strong>
വയനാട് വന്യജീവി സങ്കേതത്തില്‍ 32 ഇനം ഇരപിടിയില്‍ പരുന്തുകളെ കണ്ടെത്തി; സര്‍വെ നടത്തിയത് 16 ബേസ് ക്യാംപുകളില്‍

ഓം എന്നു പറഞ്ഞാല്‍ ഹിന്ദുവെന്നും ബിസ്മില്ലാഹി റഹ്മാനിറഹീം എന്നാല്‍ മുസ്‌ലിം എന്നും വൈഗുരു സത്‌നാം എകുംകാര്‍ എന്നാല്‍ സിക്കുവെന്നും വിളിക്കും. എന്നാല്‍ താന്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ല. മനുഷ്യത്വമാണ് തന്റെ മതം. മതങ്ങള്‍ സൃഷ്ടിക്കപ്പെട്ടതാണ്. അവ യഥാര്‍ത്ഥത്തില്‍ മനുഷ്യരെ അടിമകളാക്കുകയാണ്. തന്നെ സംബന്ധിച്ച് ദൈവം എന്നത് സ്‌നേഹവും അനുകമ്പയുമാണ്.

-swamiagnivesh-

താനൊരു ബ്രഹ്മതചാരിയാണ്. പക്ഷെ പത്തു വയസ്സിനു മുകളിലുള്ള സ്ത്രീകളെ ഭയപ്പെടുന്നില്ല. സമീപ കാലത്ത് തനിക്കെതിരെ ബി ജെ പി നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ തെറ്റായിരുന്നെങ്കില്‍ അത് തന്നോട് പറയാമായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു ബി ജെ പി നേതാവ് പോലും ഈ സംഭവത്തെ അപലപിച്ച് സംസാരിച്ചിട്ടില്ല. മൃഗങ്ങളെ കൊന്നൊടുക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും എന്നാല്‍ ഗോമാംസം കൈവശം വച്ചതിന് നിഷ്‌കളങ്കരായ മനുഷ്യരെ കൊന്നുതള്ളുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സംഘടിപ്പിച്ച വനിതാമതിലിനെ അദ്ദേഹം പ്രശംസിച്ചു.

Kozhikode
English summary
Swami agnivesh's response on woman entry in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X