കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൈന്ദവരുടെ രക്ഷയ്ക്ക് ഇനിയും മൂന്നു തവണ മോദി വരണം: സ്വാമി വിവിക്താനന്ദ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹൈന്ദവരുടെ ആവശ്യങ്ങള്‍ നടപ്പിലാകണമെങ്കില്‍ 2019ലും 24ലും 29ലും നരേന്ദ്രമോദി കേന്ദ്രഭരണത്തില്‍ തിരിച്ചുവരണമെന്ന് ഹിന്ദുക്കള്‍ മനസ്സിലാക്കണമെന്ന് ചിന്മയ മിഷന്‍ കേരള അധ്യക്ഷന്‍ വിവിക്താനന്ദ സരസ്വതി സ്വാമികള്‍. കോഴിക്കോട് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ഹിന്ദുവിരുദ്ധത മുഖമുദ്രയാക്കിയ ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഈ സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധത നമ്മള്‍ തന്നെ കുറച്ചുകൊണ്ടുവരണം. സര്‍ക്കാരിന്റെ വിവരക്കേട്, രാഷ്ട്രീയവത്ക്കരണം എന്നിവകൊണ്ടു സംഭവിക്കുന്നതാണിത്. ഇനിയും പാക്കധീന കാശ്മീര്‍ എന്നത് വേണമോയെന്ന് നാം ചിന്തിക്കണം. എന്തിനും ശക്തിയുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ നമുക്കുണ്ട്. ഒരു പൊതു സിവില്‍ കോഡ് നമുക്കുണ്ടാകണം. അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നുവരണം. ഹിന്ദുക്കള്‍ക്ക് നേരെ വിവേചനമുണ്ടാകുന്നുണ്ടെങ്കില്‍ വേണ്ടിവന്നാല്‍ ഭരണഘടന തന്നെ തിരുത്തണം. ഭഗവത് ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം. ഇതൊക്കെ സംഭവിക്കണമെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടതുണ്ടെന്ന് വിവിക്താനന്ദ സ്വാമികള്‍ പറഞ്ഞു.

vivikthananda-1

ഭരിക്കാന്‍ ധാര്‍മികാവകാശമില്ലാത്ത സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശബരിമല പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ്. ഹിന്ദു ചേതനെയെ ചവിട്ടിമെതിച്ച് ഇനിയും മുന്നോട്ടു് പോകുവാന്‍ ആരെയും അനുവദിക്കില്ല. പുതിയ പ്രശ്‌നങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ അടക്കം യുവജനത ആകെ നിരാശയിലാണെന്നും അദ്ദേഹം പറഞ്ഞു.

ദൈവവിശ്വാസമില്ലാത്ത ഒരു സര്‍ക്കാര്‍ കേരളത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുകയാണെന്ന് ശബരിമല കര്‍മസമിതി ദേശീയ അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് എന്‍ കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന മഹത്തരമാണ്. എന്നാല്‍ പലരും അതിനെ വ്യാഖാനിക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം. ഒരു മതേതര ഗവമെന്റിനെ സംബന്ധിച്ചിടത്തോളം ആ രാജ്യത്തെ ആചാരത്തെയും സംസ്‌കാരത്തെയും തകര്‍ക്കുവാനല്ല ശ്രമിക്കേണ്ടത്. സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. എന്നാലിന്ന് നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അതല്ല നടക്കുന്നതെന്നും ഇത്രത്തോളം സ്ത്രീകള്‍ തന്നെ അയ്യപ്പ ആചാര സംരക്ഷണത്തിനായി വന്നുവെന്നത് രാജ്യത്തിനാകെ മാതൃകയാണും അദ്ദേഹം പറഞ്ഞു.

മുന്‍ ഡി.ജി.പി. ടി.പി.സെന്‍കുമാര്‍, കേരള പി.എസ്.സി. മുന്‍ ചെയര്‍മാനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കെ. എസ്. രാധാകൃഷ്ണന്‍, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, അഡ്വ: ശങ്കു ടി. ദാസ്, അലി അക്ബര്‍, ഈറോഡ് രാജന്‍ കെ.പി. ശശികല ടീച്ചര്‍, വല്‍സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ സംസാരിച്ചു.

Kozhikode
English summary
swami vivikthananda about modi and nda government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X