കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാന്ത്വന സ്പർശം അദാലത്ത്; പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമാകുമെന്ന്‌ മന്ത്രി എകെ ശശീന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്‌:ജനങ്ങൾക്കുവേണ്ടി ജനകീയ സർക്കാർ നടത്തുന്ന സാന്ത്വന സ്പർശം അദാലത്തിലൂടെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസം നൽകാൻ സാധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. കൊയിലാണ്ടിയിയിൽ സാന്ത്വന സ്പർശം അദാലത്തിനുതുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ അഞ്ചുവർഷമായി ജനങ്ങളെ ചേർത്തുനിർത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. കേരളം നാളിതുവരെ കൈവരിച്ചിട്ടുള്ളതിനേക്കാൾ നേട്ടങ്ങളുടെ ഇരട്ടി നേട്ടമാണ് സംസ്ഥാനത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

ak saseendran

സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിന് സാധിച്ചു. അവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, ചികിത്സാസഹായം, ക്ഷേമ പെൻഷൻ തുടങ്ങിയവയും മറ്റു ഭൗതിക സാഹചര്യങ്ങളും ഒരുക്കി.

ജനങ്ങൾക്ക് വേണ്ടി ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന സർക്കാറാണ് ഇത്. സർക്കാരിന്റെ കാ ലാവധി പൂർത്തിയാകുന്നതിനു മുൻപ് പരിഹാരം കാണാത്ത വിവിധ പ്രശ്നങ്ങൾക്ക് അദാ ലത്തിൽ തീർപ്പു കൽപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടെ ബാങ്കുവായ്പ തിരിച്ചടയ്ക്കാനാകാതെപോയ നിരവധി പേര്‍ക്ക് ആശ്വാസമാവുകയാണ് സ്‌നേഹ സ്പര്‍ശം അദാലത്ത്. വീട് നിര്‍മ്മാണത്തിന് വേണ്ടി 2015-ല്‍ കെ.ഡി.സി. ബാങ്കില്‍ നിന്നു വായ്പയെടുത്ത സജിത മനോഹരന് പലിശ ഒഴിവാക്കി ഗഡുക്കളായി പണം അടച്ചു തീര്‍ക്കാന്‍ അവസരം നല്‍കണമെന്ന് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വായ്പയെടുത്തു വീട് നിര്‍മ്മാണം ആരംഭിച്ചെങ്കിലും ഭര്‍ത്താവിന് അപകടത്തില്‍ പരിക്കേറ്റ് ഓര്‍മ്മ പൂര്‍ണമായി നഷ്ടപ്പെട്ടു കിടപ്പിലായതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.

Recommended Video

cmsvideo
കോഴിക്കോട്: സാന്ത്വന സ്പർശം അദാലത്ത്; പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

കുറുവങ്ങാട് സ്വദേശി ടി.കെ. ശാന്തയും ഏറെ പ്രതീക്ഷയോടെയാണ് അദാലത്ത് വേദിയില്‍നിന്ന്് മടങ്ങിയത്. ഭര്‍ത്താവ് മരിച്ചശേഷം വായ്പ തിരിച്ചടവ് സാധ്യമല്ലാതായി. ഇവരുടെ പരാതി പരിഹരിച്ചുകൊണ്ട് ഇളവുനല്‍കാന്‍ ബാങ്ക് അധികൃതര്‍ക്ക്് നിര്‍ദേശം നല്‍കി.
വായ്പയെടുത്ത് വീട് നിര്‍മ്മിച്ച ഉള്ളിയേരി സ്വദേശി ഇ.കെ. അശോകന്‍
കാന്‍സര്‍ ബാധിച്ച് ചികിത്സയിലായതോടെ തിരിച്ചടവില്‍ മുടക്കം വന്നു. പലിശ ഇളവു നല്‍കി ഗഡുക്കളായി അടയ്ക്കാന്‍ അവസരം നല്‍കാന്‍ ബാങ്കിനോടു നിര്‍ദേശിച്ച മന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സ സഹായം അനുവദിക്കാനും ശുപാര്‍ശ ചെയ്തു.

കട്ടയും ഷീറ്റും കൊണ്ട് നിര്‍മ്മിച്ച വീട് നല്ലൊരു മഴ പെയ്താല്‍ നിലംപൊത്തുമെന്ന ആധിയുമാണ് നൊച്ചാട് സ്വദേശി യൂസഫ് സാന്ത്വന സ്പര്‍ശം അദാലത്തിനെത്തിയത്. എന്നാല്‍, വേവലാതിക്ക് അറുതി വരുത്തി, സുരക്ഷിതമായ തണലിലേക്ക് മാറാമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം മടങ്ങിയത്. ഹൃദ്രോഗിയായ ഉമ്മയും ഭിന്നശേഷിക്കാരനായ മകനും ഉള്‍പ്പടെ അഞ്ചുപേരടങ്ങുന്നതാണ് യുസഫിന്റെ കുടുംബം. പരാതി പരിശോധിച്ച് വീട് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ടി. പി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന യൂസഫിനെപ്പോലെ നിരവധി പേരാണ് കേറിക്കിടക്കാന്‍ ഒരു തണല്‍ വേണമെന്ന ആവശ്യവുമായി കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ എത്തിയത്.

Kozhikode
English summary
swanthana sprasam; thousands of poor people get more benefits says minister AK saseendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X