കാന്തപുരം ഉസ്താദ് മൗനം വെടിയണം; ആ പെട്ടിയില്‍ എന്തായിരുന്നു... ചോദ്യവുമായി അമ്പലക്കടവ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ഏതാനും സ്യൂട്ട്കേസുകള്‍ കാന്തപുരം ഉസ്താദിന് വേണ്ടി കോണ്‍സല്‍ ജനറലിന്റെ ഓഫീസ് വഴി കോഴിക്കോട് മര്‍ക്കസില്‍ എത്തിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍. കെടി ജലീലിനെതിരെയും സ്വപ്ന സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തി. മാധ്യമം പത്രത്തിനെതിരെ ജലീല്‍ ചില നീക്കങ്ങള്‍ നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍.

കാന്തപുരം ഉസ്താദിന് വേണ്ടി എത്തിച്ച സ്യൂട്ട്കേസുകളില്‍ എന്തായിരുന്നു എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് സുന്നി ഇകെ വിഭാഗം നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ഇത് സംബന്ധിച്ച് കാന്തപുരം ഉസ്താദും അദ്ദേഹവുമായി ബന്ധമുള്ളവരും മൗനം പാലിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സൂഫി സമ്മേളനം, തിരുമുടി, സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ്, ഔലിയാക്കളുടെ തലവന്‍ തുടങ്ങി ചില കാര്യങ്ങളിലും ചോദ്യം ഉന്നയിക്കുന്നു അമ്പലക്കടവ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...
ആ പെട്ടിയില്‍ എന്തായിരുന്നു...?
**********************************
ബഹു.കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കോണ്‍സുല്‍ ജനറലിന്റെ ഓഫീസ് വഴി പോലീസ് പ്രൊട്ടക്ഷനില്‍ ഏതാനും സ്യൂട്ട്കേസുകള്‍ കോഴിക്കോട് മര്‍കസില്‍ എത്തിച്ചുവെന്ന് സ്വര്‍ണ്ണക്കടത്ത്കേസ് പ്രതി സ്വപ്ന സുരേഷ്.
ആ സ്യൂട്ട്കേസുകളില്‍ എന്തായിരുന്നു...?
സ്വപ്ന പറയുന്നത് വാസ്തവവിരുദ്ധമാണോ...?
ആദരണിയനായ കാന്തപുരവും തന്റെ സംഘടനയും മൗനം പലിക്കുന്നത് കൂടുതല്‍ സംശയത്തിനിടനല്‍കുന്നു.
ഉസ്താദ് അങ്ങയുടെ മുന്‍കാല ചെയ്തികള്‍ പലതും ദുരുഹമാണ്. എന്തിനാണ് ആ 'തിരുമുടികള്‍' അന്ന് കൊണ്ട് വന്നിരുന്നത്...?
നരേന്ദ്ര മോഡിയുടെ സൂഫി സമ്മേളനത്തില്‍ പങ്കെടുത്തത് എന്തിനായിരുന്നു...?
സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന ആള് താങ്കളാണെന്ന് അരുമശിഷ്യന്മാര് പറഞ്ഞപ്പോള്‍ മൗനസമ്മതം നല്‍കിയത് എന്തിനായിരുന്നു...?
ഔലിയാക്കളുടെ തലവന്‍ താങ്കളാണെന്ന് പറഞ്ഞപ്പോഴും താങ്കള്‍ മൗനം പാലിച്ചു. കാന്തപുരം അറിയാതെ ഇനി അള്ളാഹു ഒന്നും ചെയ്യില്ലെന്ന് സ്വന്തക്കാര് പ്രവചിച്ചപ്പോള്‍ പോലും താങ്കള്‍ അതിന് എല്ലാ സൗകര്യവും ചെയ്ത് കൊടുത്തു.
ഇന്നിപ്പോള്‍ താങ്കളുടെ ശിഷ്യന്മാര് മഹാനായ മടവൂര്‍ ശൈഖിനെ കുറിച്ച് കെട്ടിച്ചമച്ച കള്ള കറാമത്ത് കഥകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തുപോയി കൊണ്ടിരിക്കുന്നു. പരപ്പനങ്ങാടിയില്‍ മാത്രം രണ്ട് പേര് മതനിഷേധികള്‍ ആയി. സുന്നികളെ രണ്ടാക്കിയ കുറ്റഭാരം ഏറെ ഗുരുതരമാണ്. തെറ്റുകള്‍ തിരുത്താന്‍ ഇനിയും കഴിയും. ജീവിച്ചിരിക്കുന്ന സമയം ബുദ്ധിമാനായ താങ്കള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രത്യാശിക്കട്ടെ...
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications