കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹർത്താലിനെതിരെ അണി നിരക്കുന്നത് 96 സംഘടനകൾ; അക്രമങ്ങളുണ്ടായാലും നാശ നാശഷ്ടങ്ങളുണ്ടായാലും പ്രതിരോധിക്കും, കടകളെല്ലാം തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമല കര്‍മ്മസമിതി വ്യാഴാഴ്ച നടത്തുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ. എന്ത് അക്രമങ്ങളുണ്ടായാലും നാശ നാശഷ്ടങ്ങളുണ്ടായാലും അതിനെയെല്ലാം അതിജീവിച്ച്ക ടകളെല്ലാം തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി.നസീറുദ്ദീൻ പറഞ്ഞു.

<strong>ഹർത്താലിനെ നേരിടാൻ പോലീസ്... കർശന നടപടി, നഷ്ടപരിഹാരം ഈടാക്കും, ഉടനടി അറസ്റ്റ്!!</strong>ഹർത്താലിനെ നേരിടാൻ പോലീസ്... കർശന നടപടി, നഷ്ടപരിഹാരം ഈടാക്കും, ഉടനടി അറസ്റ്റ്!!

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ഹർത്താലുകളുടെ ഭാഗമായി ഹർത്താലിനെതിരായി യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത 96 സംഘടനകളും ഹർത്താലിന് എതിരായി അണിനിരക്കുമെന്നും നസിറുദ്ദീൻ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുക‍യായിരുന്നു അദ്ദേഹം.

T Nasurudheen

കടകൾക്ക് നേരെ അക്രമമുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കും. എല്ലാകടകളിലും സിസിടിവികളുണ്ട്. അക്രമിക്കാൻ വരുന്നവരുടെ ദൃശ്യങ്ങൾ സഹിതം കോടതിയെ സമീപിക്കും. ഇത് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോടോ സംഘടനകളോടോ ഉള്ള വെല്ലുവിളിയല്ല. വ്യാപാരികളുടെ ജീവിക്കാനും തൊഴിലെടുക്കാനമുള്ള അവകാശ സമരത്തിന്‍റെ ഭാഗമാണ്.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് വ്യാപാരികളെങ്ങനെയാണ് കുറ്റക്കാരാവുന്നത്. കടകൾ തുറന്നുപ്രവർത്തിക്കുക എന്നത് എല്ലാവരും സംയുക്തമായി എടുത്ത തീരുമാനമാണ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പം വ്യാപാരി വ്യവസായി സമിതി, ചേമ്പർ ഓഫ് കൊമേഴ്സ് എന്നിവരും ഹർത്താലിനെതിരെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി പിന്തുണയോടെ നടത്തുന്ന ഏഴാമത്തെ ഹർത്താലാണ് ബുധനാഴ്ചത്തേത്‌.

Kozhikode
English summary
T Nasirudheen against harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X