കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തന്റെ കടക്ക് ലൈസന്‍സില്ല: ആരും എടുക്കേണ്ടെന്ന പ്രസംഗം, ടി നസ്‌റുദ്ദീന്റെ കടപൂട്ടിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ കട കോര്‍പ്പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടി. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മിഠായ്‌ത്തെരുവിലെ ബ്യൂട്ടി സ്റ്റോര്‍ എന്ന കടയാണ് പൂട്ടിയത്. അഞ്ചു തവണ നോട്ടീസ് നല്‍കിയിട്ടും ലൈസന്‍സ് എടുക്കാന്‍ നസറുദ്ദീന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നടപടി.

<br>37കാരിയെ പീഡിപ്പിച്ചകേസ്: മലപ്പുറത്ത് ഫോറസ്റ്റ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
37കാരിയെ പീഡിപ്പിച്ചകേസ്: മലപ്പുറത്ത് ഫോറസ്റ്റ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മുപ്പത് വര്‍ഷമായി ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിച്ചുവരുന്ന കടയാണിത്. ഡി ആന്റ് ഒ ലൈസന്‍സ് എടുക്കണമെന്ന് കാണിച്ച് അഞ്ചു തവണ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിട്ടും നസറുദ്ദീന്‍ അതിനു തയ്യാറായിരുന്നില്ല. 1991ലെ കോടതി ഉത്തരവ് ഉണ്ടെന്ന ബലത്തിലാണ് നസറുദീന്‍ ലൈസന്‍സ് പുതുക്കാതിരുന്നത്. എന്നാല്‍ 94ലെ മുനിസിപ്പല്‍ ചട്ടപ്രകാരം നസറുദ്ദീന്റെ വാദം നിലനില്‍ക്കില്ലെന്നും ലൈസന്‍സ് എടുക്കാതെ ധിക്കാര നടപടി തുടരുന്ന സാഹചര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു.

tnaseer-1560

കടയടക്കുന്നതിന് മുന്നോടിയായി സ്റ്റോക്കെടുപ്പിനെത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാന്‍ ശ്രമമുണ്ടായി. തുടര്‍ന്ന് കട അടപ്പിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ തര്‍ക്കവുമുണ്ടായി. പൊലീസ് പ്രതിഷേധക്കാരെ സ്ഥലത്തു നിന്നു നീക്കം ചെയ്തതിനു ശേഷമാണ് അധികൃതര്‍ കടപൂട്ടി സീല്‍ ചെയ്തത്.
എന്നാല്‍ കോര്‍പ്പറേഷന്റെ പ്രതികാര നടപടിയാണിതെന്ന് ടി നസറുദ്ദീന്‍ പ്രതികരിച്ചു. ഡി ആന്റ് ഒ ലൈസന്‍സ് എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹെല്‍ത്ത് ഓഫീസര്‍മാരുടെ അഴിമതിക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമാണ് കട പൂട്ടിച്ചത്. ഇത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ആവശ്യമില്ലെന്നു കോടതി ഉത്തരവുണ്ട്- അദ്ദേഹം പറഞ്ഞു.


തന്റെ കടക്ക് ലൈസന്‍സില്ലെന്നും മറ്റുള്ളവരും ലൈസന്‍സ് എടുക്കേണ്ടതില്ലെന്നും ഒരു പൊതുപരിപാടിയില്‍ നസറുദ്ദീന്‍ പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍ നടപടികളുമായി മുന്നോട്ട് നീങ്ങിയത്. കടക്ക് ലൈസന്‍സ് എടുക്കേണ്ടെന്ന് കോടതി വിധിയുണ്ടെന്നും ലൈസന്‍സ് എടുക്കാന്‍ ഉദ്ദേശമില്ലെന്നും നടപടിക്കു ശേഷം ടി നസറുദ്ദീന്‍ പ്രതികരിച്ചു. കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നസറുദ്ദീന്‍ വ്യക്തമാക്കി.

Kozhikode
English summary
T. Naseerudhin's shop closed for working without license
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X