പ്രവാസി സമ്പന്നരുമായുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ ബന്ധം വെളിപ്പെടുത്തണം: ടി സിദ്ദിഖ്
കോഴിക്കോട്: കോഴിക്കോട്ടെ ഇടത് മുന്നണി സ്ഥാനാര്‍ഥിക്ക് പ്രവാസി നവ സമ്പന്നരുമായി ബന്ധമുണ്ടെന്ന് തുറന്ന് സമ്മതിച്ച എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി ഇതിന് പിന്നിലുള്ള നിഗൂഢ താല്പര്യം വെളിപ്പെടുത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് ആവശ്യപ്പെട്ടു. നടക്കാവ് സ്കൂളില്‍ ഫൈസല്‍ ശബാന ഫൗണ്ടേഷന് നടത്തിയ വികസനം സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിന് നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയും.
എല്‍ഡിഎഫിന്റെ വിപി സാനുവിന് വോട്ട് തേടി യുവജന സ്ക്വാഡുകള്‍: പ്രചാരണത്തിന് 1500 സ്ക്വാഡുകള്‍!
സ്വകാര്യ മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ സ്കൂളിന്റെ നിയന്ത്രണം വിട്ടുനല്‍കുകയും അവരുടെ താത്പര്യം അടിച്ചേല്‍പ്പിക്കുകയും ചെയ്ത എംഎല്‍എ അവിടെ എത്രത്തോളം വിജയമുണ്ടായെന്ന് തുറന്ന് പറയാന്‍ തയ്യാറാവണം. സ്കൂളിന് പുറത്ത് ഫൈസല്‍ ശബാന ഫൗണ്ടേഷന്റെ ബിസിനസ് താത്പര്യത്തിന് എംഎല് എ എത്രത്തോളം സഹായം ചെയ്ത് കൊടുത്തെന്നത് നഗരവാസികള്‍ക്ക് അറിയാവുന്നതാണ്.
സ്കൂള്‍ വികസന കാര്യത്തില്‍ അതീവ താല്പര്യം എ പ്രദീപ്കുമാറിനുണ്ടെങ്കില് പാവപ്പെട്ടവര്‍ തിങ്ങി താമസിക്കുന്ന തോപ്പയില്‍ ഗവ: എല്‍ പി സ്കൂളിനെ എന്ത് കൊണ്ടാണ് അവഗണിച്ചതെന്ന് മറുപടി പറയണം. സ്കൂള്‍ പി ടി എ ഭാരവാഹികള്‍ നിരവധി തവണ സമീപിച്ചിട്ടും ചുറ്റുമതില്‍ കെട്ടാന്‍ പോലും ഫണ്ട് നല്കാന് എംഎല്‍എ തയ്യാറായിട്ടില്ലെന്നത് ഇരട്ടത്താപ്പ് വെളിപ്പെടുത്തലാണ്. ജില്ലാ ഫുട്ബോള്‍ അസോസിയേഷനെ (കെ ഡി എഫ് എ) രാഷ്ട്രീയവത്കരിച്ച് കോഴിക്കോടന്‍ ഫുട്ബോളിനെ തകര്‍ത്തത് പ്രദീപ്കുമാര്‍ ആണ്. ആദ്യം എം എല്‍ എ യും തുടര്‍ന്ന് മൂന്ന് തവണ അയല്‍ ജില്ലക്കാരായ സമ്പന്ന പ്രവാസികളെയും പ്രസിഡന്റ് സ്ഥാനത്ത് ഇരുത്തിയതിന്റെ നേട്ടം ആര്‍ക്കാണെന്ന് സിദ്ദിഖ് ചോദിച്ചു.
ഫുട്ബോള്‍
വികസനത്തിന്
അവര്‍
എന്ത്
സഹായമാണ്
കെ
ഡി
എഫ്
എ
ക്ക്
നല്‍കിയത്.
സി
പി
എമ്മിന്
നല്കിയ
സഹായത്തിന്
പ്രത്യുപകാരമാണോ
കെ
ഡി
എഫ്
എ
പ്രസിഡന്റ്
സ്ഥാനമെന്ന്
സി
പി
എം
വിശദീകരിക്കണമെന്നും
സിദ്ദിഖ്
പ്രസ്താവനയില്‍
ആവശ്യപ്പെട്ടു.