കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എൽഡിഎഫ് സർക്കാർ ഈ രാജ്യത്തെ ബഹുസ്വരതയ്ക്ക് അപമാനം: ടി സിദ്ദിഖ്

Google Oneindia Malayalam News

വടകര: എൽ ഡി എഫ് സർക്കാർ ഈ രാജ്യത്തെ ബഹുസ്വരതയ്ക്ക് അപമാനമെന്ന് ടി സിദ്ദിഖ്. സർക്കാർ ഖജനാവ് വർഗ്ഗീയ മതിൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന എൽഡി എഫ് സർക്കാർ ഈ രാജ്യത്തെ ബഹുസ്വരതയ്ക്ക് അപമാനമാണെന്ന് ഡിസിസി പ്രസിഡണ്ട് ടി.സിദ്ദിഖ് പറഞ്ഞു. കോൺഗ്രസ്സ് അഴിയൂർ ബ്ലോക്ക് ഏക ദിനപഠന ക്യാമ്പ് ചോമ്പാലിൽ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി. കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി അഡ്വ:പി.എം സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ,കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ:ഐ.മൂസ, ബാബു ഒഞ്ചിയം, സുനിൽ മടപ്പള്ളി, കെ.പി.കരുണൻ, ബി.കെ .തിരുവോത്ത്,പി രാഘവൻ മാസ്റ്റർ, തോരായി ബാബു,പി.ബാബുരാജ്, വി.കെ.അനിൽകുമാർ, അശോകൻ ചോമ്പാല, എം.ഇസ്മായിൽ, കെ.വി.ബാലകൃഷ്ണൻ, സുബിൻ മടപ്പളളി, കെ.പി.വിജയൻ എന്നിവർ പ്രസംഗിച്ചു.സി.വി.ബാലകൃഷ്ണൻ, വേദവ്യാസൻ എന്നിവർ ക്യാമ്പം ഗങ്ങൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.മലബാറിലെ ആദ്യകാല ചിത്രകലാ ഗുരു സി.വി.ബാലൻ നായരുടെ സ്മരണയ്ക്കായി വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ആർട്ട് ഗാലറി സംഘടിപ്പിച്ച അഖില കേരള ചിത്രരചന മത്സരം ശ്രദ്ധേയമായി.

siddique-

കേരളത്തിലെ വിവിധഭാഗങ്ങളിൽ നിന്നും എത്തിയ കുട്ടികൾ ആര്‍ട്ട് ഗാലറി പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ചിത്രപന്തലിൽ ഒത്തു ചേർന്നു.ചടങ്ങിൽ സി.വി.ബാലൻ നായരുടെ ശിഷ്യനും തലമുതിർന്ന ചിത്രകാരനുമായ പി.ശരത് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.വടകര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സി.വി.ബാലൻ നായരുടെ ശിഷ്യന്മാരായ, എ.വി.അരവിന്ദാക്ഷൻ, ദയാനന്ദൻ കൊളശ്ശേരി, നളിനി ടീച്ചർ, ചന്ദ്രശേഖരൻ,ചിത്രകാരൻ സദുഅലിയൂർ, ആര്‍ട്ട് ഗാലറി ഡയരക്ടർ വി.പി.രാഘവൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്യാമള കൃഷ്ണാർപ്പിതം, മെമ്പർമാരായ പങ്കജാക്ഷി ടീച്ചർ, അനിത, ജലജ, ബേബി ബാലമ്പ്രത്ത്, ആയിഷ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും നൂറോളം പേരെ ബ്ലോക്ക്‌പഞ്ചായത്ത്‌ ആർട്ട് ഗാലറിയുടെ ചിത്രകലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

Kozhikode
English summary
t siddique against ldf government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X