കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനം കളങ്കപ്പെടുത്തിയെന്ന്: ടി സിദ്ദിഖ്

പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനം കളങ്കപ്പെടുത്തിയെന്ന്: ടി സിദ്ദിഖ്, പ്രധാനമന്ത്രിയുടെ മൗനം മഹാകുംഭകോണത്തിനു നേതൃത്വം കൊടുത്ത അപരാധിയുടെ കുറ്റസമ്മതം!!

Google Oneindia Malayalam News

വടകര: റാഫേൽ അഴിമതിയെപ്പറ്റി മുൻ ഫ്രഞ്ച് പ്രസിഡണ്ടിന്റെ വെളിപ്പെടുത്തൽ ഉണ്ടായിട്ടും മൗനം പാലിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനത്തെയാണ് കളങ്കപ്പെടുത്തിയതെന്ന് ഡി.സി.സി പ്രസിഡണ്ട് ടി സിദ്ദിഖ് പറഞ്ഞു. സിബിഐ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ നടത്തിയ പ്രതിഷേധ സംഗമം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ മൗനം മഹാകുംഭകോണത്തിനു നേതൃത്വം കൊടുത്ത അപരാധിയുടെ കുറ്റസമ്മതമാണ്. ലോകത്തുള്ള എല്ലാ വിഷയത്തെക്കുറിച്ചും വാചാലനാകുന്ന പ്രധാനമന്ത്രി റാഫേൽ അഴിമതിയെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്തത് സ്വന്തം അഴിമതി കയ്യോടെ പിടിക്കപ്പെട്ടതു കൊണ്ടും ഒരു ന്യായീകരണം പോലും ഇല്ലാത്തതു കൊണ്ടുമാണ്. ഈ അന്വേഷണം മൂടി വെക്കാനാണ് നിഷ്പക്ഷ അന്വേഷണ ഏജൻസിയായ സി.ബി.ഐ യെ അർദ്ധരാത്രി പിടിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

protestonrahulgandhisarrest-1

അഞ്ചു വിളക്ക് ജങ്ക്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് പ്രതിഷേധ സംഗമവും,പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു.പ്രതിഷേധ സംഗമത്തിൽ ഇ.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഐ.മൂസ്സ,കോട്ടയിൽ രാധാകൃഷ്ണൻ,രാജേഷ് കീഴരിയൂർ,കാവിൽ രാധാകൃഷ്ണൻ,ടി.വി.സുധീർകുമാർ,കെ.പി.കരുണൻ,ടി.കേളു,ശശിധരൻ കരിമ്പനപ്പാലം, പുറന്തോടത്ത് സുകുമാരൻ, സി.കെ.വിശ്വനാഥൻ, വി.പി.ദുൽഖിഫിൽ,പി.ടി.കെ.നജ്മൽ, ബവിത്ത് മലോൽ,പി.അശോകൻ എന്നിവർ നേതൃത്വം നൽകി.

Kozhikode
English summary
siddique against prime minister narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X