മുഖ്യമന്ത്രി ആദ്യം പോളിറ്റ് ബ്യൂറോയില്‍ സമത്വംകൊണ്ടുവരണം: ടി സിദ്ദിഖ്
കോഴിക്കോട്: ശബരിമല വിഷയത്തില്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അത് ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ്. കേസെടുത്തിട്ടും നടപടി സ്വീകരിക്കാത്തത് സര്‍ക്കാറിന്റെ ഗൂഢാലോചനയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍എസ്എസിനോടും ബിജെപിയോടും വാക്കുകളില്‍ വിരോധവും പ്രവര്‍ത്തനത്തില്‍ തലോടലുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. നവോത്ഥാന നായകന്റെ റോളിലേക്ക് വരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ പൊതുസമൂഹത്തിനിടയില്‍ സംഘര്‍ഷനായകന്റെ വേഷത്തിലാണ് അദ്ദേഹം എത്തിയത്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതിന്റെ പ്രധാനപ്രതി മുഖ്യമന്ത്രിയാണ്.

വിശ്വാസത്തെ തകര്‍ക്കുകയെന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തേയും അജണ്ട. ശബരിമലയിലെ സമത്വത്തിന് വേണ്ടി വാദിക്കുന്ന മുഖ്യമന്ത്രി പോളിറ്റ് ബ്യൂറോയില്‍ അസമത്വം ഇല്ലാതാക്കാനുള്ള നടപടിയാണ് ആദ്യം സ്വീകരിക്കേണ്ടത്. ശബരിമല വിഷയത്തിലൂടെ പിണറായിയുടെയും ശ്രീധരന്‍ പിള്ളയുടെയും തനിനിറം പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. മതവിശ്വാസങ്ങളെ അടിച്ചമര്‍ത്താനുള്ള സി പി എമ്മിന്റെ ശ്രമത്തെ കോണ്‍ഗസ് ശക്തമായി ചെറുക്കുമെന്നും സിദ്ദിഖ് പറഞ്ഞു.












Click it and Unblock the Notifications