കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരഞ്ഞെടുപ്പടുത്തു, കേസുകള്‍ കുത്തിപ്പൊക്കിത്തുടങ്ങി; വിലപ്പോവില്ല... രാഷ്ട്രീയ എതിരാളികളുടെ ആശയപാപ്പരത്തമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രണ്ട് മുന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സ്ഥിരമായി പ്രയോഗിച്ച്, ജനം നിരാകരിച്ച അഗ്രിന്‍കോ വിഷയം വീണ്ടും കുത്തിപൊക്കി പോലീസ് കേസായി അവതരിപ്പിക്കുന്നത് രാഷ്ട്രീയ എതിരാളികളുടെ ആശയപാപ്പരത്തമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയം മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ വികൃത പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിനെ ഉപയോഗിച്ച് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബൈക്ക് മോഷണം: കൗമാരസംഘം പിടിയില്‍, മോഷകാശ് കൊണ്ട് വിനോദയാത്ര, സംഭവം ഇങ്ങനെ...

നഷ്ടത്തിലോടിയ സിപിഎം നിയന്ത്രിക്കുന്ന ഇന്നേവരെ ഓഡിറ്റിംഗ് അനുവദിക്കാത്ത റബ്‌കോ പോലുള്ള സഹകരണ സ്ഥാപനത്തിന്റെ നൂറ്കണക്കിന് കോടി രൂപ എഴുതിത്തള്ളിയ സര്‍ക്കാരാണിത്. സിപിഎമ്മിന്റെ സഹകരണസ്ഥാപനത്തിന്റെ നഷ്ടം എഴുതിതള്ളുകയും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അഗ്രിന്‍കോയുടേത് കേസെടുക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ജനത്തിന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

T Sidique

ജീര്‍ണ്ണിച്ച മുതലാളിത്ത രാഷ്ട്രീയത്തിന്റെ വികൃതമുഖം ആരാണെന്ന് അരിയാഹാരം കഴിക്കുന്ന കോഴിക്കോട്ടുകാര്‍ക്ക് വ്യക്തമായി അറിയാം. അഴിമതി രഹിതമായ ആറ് ദശാബ്ദകാലത്തെ പൊതുപ്രവര്‍ത്തനത്തിനുടമയായ എം കെ രാഘവനെതിരെ ചെളിവാരി എറിഞ്ഞ് പ്രതിച്ഛായ തകര്‍ക്കാമെന്നാണ് ചിലരുടെ വ്യാമോഹമെങ്കില്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ കോഴിക്കോട്ടുകാര്‍ അത് തള്ളികളയും.

മലബാറിലെ പിന്നോക്കാവസ്ഥക്ക് സഹകരണ സംഘങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിച്ച ഏറ്റവും മികച്ച സഹകാരികളില്‍ ഒരാളാണ് എം കെ രാഘവന്‍. ഇന്ത്യയില്‍ തന്നെ ആദ്യത്തെ എയ്ഡഡ് കോ-ഓപ്പറേറ്റീവ് കോളേജായ മാടായി കോളേജ് ആരംഭിച്ചത് എം കെ രാഘവന്‍ ആണ്. തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക്, അഗ്രിന്‍കോ (കേരള സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്) എന്നിവയുടെ സ്ഥാപക ചെയര്‍മാന്‍ ആണ് അദ്ദേഹം.

കോളേജും തളിപ്പറമ്പ് ബാങ്കും ഇന്നും മികവാര്‍ന്ന നിലയില്‍ മുന്നോട്ട് പോകുകയും നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയാവുകയും ചെയ്യുന്നു. അഗ്രിന്‍കോ മികച്ച രീതിയില്‍ ആരംഭിച്ചെങ്കിലും പങ്കാളിത്തം വഹിച്ച കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായ ചില നിലപാടുകളും തെറ്റായ പ്രവര്‍ത്തന സംവിധാനവും കാരണം കാര്യക്ഷമമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല.

2004-05 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് പരാമര്‍ശത്തിന്റെ പേരിലുള്ള ഈ വിഷയത്തില്‍ 2006-11 കാലഘട്ടത്തിലെ വി.എസ്. അച്ചുതാനന്ദന്‍ സര്‍ക്കാരോ 2016 മുതലുള്ള ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരോ കേസുകളൊന്നും എടുത്തിരുന്നില്ല. ഇതൊരു വ്യക്തിപരമായ വിഷയമല്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്ക് തന്നെ അറിയാം. നൂറുകണക്കിന് സഹകരണ സംഘങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ ഇപ്രകാരം കേസ് എടുക്കാന്‍ നിന്നാല്‍ സിപിഎമ്മിന്റെ ഉള്‍പ്പെടെ പ്രധാന നേതാക്കളെല്ലാം പ്രതികൂട്ടിലാകും.

മറ്റൊരാക്ഷേപവും എംപിക്കെതിരെ പറയാന്‍ ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം പൊന്തിവരുന്ന വിവാദമാണ് അഗ്രിന്‍കോ. മണ്ഡലത്തില്‍ എംപിയുടെ നിറസാന്നിധ്യം വരെ കുറ്റമായി വിവരിക്കുന്നവര്‍ കയ്യില്‍ കിട്ടുന്ന എന്തും അപവാദപ്രചാരണത്തിനായി ഉപയോഗിക്കുകയാണ്. 2009ലും 2014ലും തെരഞ്ഞെടുപ്പ് സമയത്ത് അഗ്രിന്‍കോ ചര്‍ച്ചാ വിഷയമാക്കിയപ്പോള്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചാണ് ജനം അതിനോട് പ്രതികരിച്ചത്. അന്നത്തെക്കാളും എതിരാളികള്‍ക്ക് ആത്മവിശ്വാസ കുറവുള്ളതിനാലാണ് ഇപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പോലീസ് കേസായി അവതരിപ്പിക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ഇന്‍കംടാക്‌സ് എന്നിവയെ എപ്രകാരമാണോ ഉപയോഗിക്കുന്നത് അതുപോലെയാണ് ചില ശക്തികള്‍ പോലീസിനെ ഉപയോഗിച്ച് കേരളത്തില്‍ പെരുമാറിയത്. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തക സംസ്‌കാരം കേവലം തെരഞ്ഞെടുപ്പ് നേട്ടത്തിനായി അടിയറവെക്കാന്‍ സിപിഎമ്മിനെ പോലുള്ള ഒരു പ്രസ്ഥാനം തയ്യാറാവരുതെന്ന് ടി. സിദ്ദിഖ് പറഞ്ഞു.

Kozhikode
English summary
T Sidique against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X