Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റങ്ങള്‍ തടയാന്‍ പൊലീസിന്റെ ടോക്ക് ടു കേരള പൊലീസ് തയ്യാര്‍; ആപ്പോ, വെബൈസൈറ്റോ ഇല്ല

കോഴിക്കോട്: സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് കേരളാ പൊലീസിന്റെ ടോക്ക് ടു കേരള പോലീസ് തയ്യാര്‍. പ്രത്യേക ആപ്പോ മറ്റ് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍വീസാണ് പൊലീസ് പുറത്തിറക്കിയിരിക്കുന്നത്. നേരിട്ട് ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കേരള പൊലീസിന് കീഴില്‍ സൈബര്‍ സുരക്ഷാ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്ന കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സര്‍വ്വീസാണിത്. ഇതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കേരളാ പൊലീസ് സൈബര്‍ഡോം കോഴിക്കോട് വികസിപ്പിച്ചെടുത്ത സുരക്ഷിതവും കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ ചാറ്റ്‌ബോട്ട് സേവനമാണ് ഉദ്ഘാടനം ചെയ്ത ടോക് ടു കേരള പോലീസ്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെ കേരളാ പൊലീസ് ആരംഭിച്ച പദ്ധതിയാണിത്.

പൊതുജന-പൊലീസ് പങ്കാളിത്ത മാതൃക എന്ന നിലയില്‍ കേരളാ പൊലീസിന്റെ ടെക്നോളജിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ വിഭാവനം ചെയ്ത സൈബര്‍ഡോം ഉയര്‍ന്നു വരുന്ന സൈബര്‍ ഭീഷണികളെ പൊലീസിന്റെ സഹായത്തോടെ നേരിടാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ സൈബര്‍ഡോമിന്റെ മൂന്നാം പതിപ്പാണ് കോഴിക്കോട്ടേത്. സൈബര്‍ സുരക്ഷയിലും കാര്യക്ഷമമായ പൊലീസിംഗിനുള്ള സാങ്കേതികവിദ്യ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സൈബര്‍ സെന്റര്‍ ഓഫ് എക്സലന്‍സാണ് സൈബര്‍ ഡോം എന്ന് പറയുന്നത്.

po

കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ്‌ബോട്ട് സേവനം, പ്രത്യേക ആപ്ലിക്കേഷനുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെയും ഏതെങ്കിലും വെബ് പേജുകള്‍ സര്‍ഫിംഗ് ചെയ്യാതെയും വകുപ്പിന്റെ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ പൊതുജനങ്ങളിലേക്ക് എളുപ്പത്തിലും വേഗത്തിലും എത്തിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ചാറ്റ്‌ബോട്ട് സേവനം ഗൂഗിള്‍ അസിസ്റ്റന്റിനോട് 'ടോക് ടു കേരള പോലീസ്' എന്ന വാക്ക് ഉപയോഗിച്ച് അഭ്യര്‍ത്ഥിച്ചാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

ചാറ്റ് ബോട്ട് സര്‍വീസ് ഉപയോഗിക്കാന്‍ ആന്‍ഡ്രോയ്ഡ് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും മാത്രം മതിയാകും. ഉദാഹരണത്തിന് കണ്‍മുന്നില്‍ ഒരാള്‍ അപകടകാരമാം വിധത്തില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് ആക്ടിവേറ്റ് ചെയ്യുക. ഒരു പക്ഷെ ഈ രീതിയില്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഫോണിലെ ഹോം ബട്ടണ്‍ മൂന്ന് സെക്കന്റ് നേരം പ്രസ് ചെയ്താല്‍ മാത്രം മതി. ഇങ്ങനെ ഗൂഗിള്‍ അസിസ്റ്റന്റ് ആക്ടിവേറ്റ് ആയാല്‍ 'ടോക് ടു കേരള പോലീസ്' എന്നു പറഞ്ഞു കേരള പൊലീസിന്റെ പോര്‍ട്ടലില്‍ കയറുക. ശേഷം കണ്ട കുറ്റകൃത്യം പറയുക. ഈ സമയം ആവശ്യമായ സേവനം അല്ലെങ്കില്‍ നിര്‍ദേശം കേരള പൊലീസിന്റെ പോര്‍ട്ടലില്‍ നിന്നും ലഭിക്കും ഇങ്ഹനെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുപന്നത്. മൂന്ന് ഘട്ടങ്ങളായാണ് പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനം വിരല്‍ത്തുമ്പില്‍ ലഭിക്കുക. ഇതിനായി ഒരു തരത്തിലുള്ള അപ്ലിക്കേഷനുകളും ഡൌണ്‍ലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.

Recommended Video

cmsvideo
    ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

    മാലൂര്‍കുന്ന് ജില്ല പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന പരിപാടിയില്‍ മന്ത്രി ചാറ്റ്‌ബോട്ട് സേവനം ഔദ്യോഗികമായി ആരംഭിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഉത്തരമേഖല ഐജി അശോക് യാദവ്, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ്, കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നില്‍ എം മഹാജന്‍, സൈബര്‍ഡോം കോഴിക്കോട് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.നിയാസ്, സൈബര്‍ ഡോം അംഗങ്ങളായ എസ്. നിഖില്‍, ഒ.സുജിത്, കെ.അഭിലാഷ്, ടി. അശ്വിന്‍, കെ .ശ്രീകില്‍, പി.ശിവകുമാര്‍ വിവിധ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+