കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ എഴുത്തുകാര്‍ക്ക് ലഭിക്കുന്ന അംഗീകാരം മറ്റ് ഭാഷക്കാര്‍ക്ക് ലഭിക്കുന്നില്ല: കവയിത്രി സല്‍മ

  • By Desk
Google Oneindia Malayalam News

വടകര: കേരളത്തിലെ എഴുത്തുകാര്‍ക്ക് ലഭിക്കുന്ന അംഗീകാരം മറ്റു ഭാഷാ സാഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്നില്ലെന്ന് തമിഴ് കവയിത്രി സല്‍മ. എഴുത്തുകാര്‍ക്ക് സമൂഹത്തില്‍ നല്ല അംഗീകാരവും പ്രോത്സാഹനവുമാണ് ലഭിക്കുന്നതെന്നും മറ്റു ഭാഷകളിലുള്ള സാഹിത്യകാരന്മാര്‍ക്ക് ഇത് ലഭിക്കുന്നില്ലെന്നും പ്രശസ്ത തമിഴ് കവയിത്രിയും നോവലിസ്റ്റുമായ സല്‍മ അഭിപ്രായപ്പെട്ടു.

<strong>മധ്യപ്രദേശ് പ്രവചനാതീതം, ദില്ലിയിൽ കോൺഗ്രസ് ആഘോഷം തുടങ്ങി, ശിവരാജ് സിംഗ് ചൗഹാന് ലീഡ്</strong>മധ്യപ്രദേശ് പ്രവചനാതീതം, ദില്ലിയിൽ കോൺഗ്രസ് ആഘോഷം തുടങ്ങി, ശിവരാജ് സിംഗ് ചൗഹാന് ലീഡ്



അദ്ധ്യാപകന്‍, സാഹിത്യ നിരൂപകന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, വിവര്‍ത്തകന്‍, സാംസ്കാരിക-കായിക മേഖലകളിലെ മികച്ച സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തനം കാഴ്ച വെച്ച് നമ്മളെ വിട്ടു പിരിഞ്ഞ പ്രൊഫ.കെ.പി.വാസുവിന്‍റെ തെരഞ്ഞെടുത്ത ലേഖന സമാഹാരം, അദ്ദേഹത്തിന്‍റെ ഇരുപത്തി രണ്ടാം ചരമ വാര്‍ഷിക ദിനമായ ഇന്നലെ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

writersalma-1

കേരള സാഹിത്യ അക്കാദമി വടകര എടോടിയിലെ കേളുവേട്ടന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ബിനോയ്‌ വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ.കെ.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. വടകര പി.ആര്‍.നമ്പ്യാര്‍ ലൈസിയം പ്രതിനിധി എന്‍.പി.അനില്‍ കുമാറിന് പുസ്തകത്തിന്‍റെ പ്രതി നല്‍കിക്കൊണ്ടാണ്‌ സല്‍മ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ടി.കെ.വിജയരാഘവന്‍ പുസ്തക പരിചയം നടത്തി. ഡോ.വി.സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. തയ്യുള്ളതില്‍ രാജന്‍ സ്വാഗതവും അഡ്വ.ജ്യോതി കുമാര്‍ നന്ദിയും പറഞ്ഞു.
Kozhikode
English summary
tamil writer salma talking about writers get recognition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X