കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചായകുടിച്ച് പ്രതിഷേധം: അലനും താഹയ്ക്കും സ്വീകരണമൊരുക്കി ബഹുജന കൂട്ടായ്മ

Google Oneindia Malayalam News

കോഴിക്കോട്ട്: പന്തീരങ്കാവ് യു എ പി എ കേസില്‍ പ്രതികളായ അലനും താഹയും മാസങ്ങള്‍ക്ക് ശേഷം വീണ്ടും പൊതുവേദിയില്‍ ഒരുമിച്ചു. ബഹുജനകൂട്ടായ്​മയുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരച്ചടങ്ങില്‍ യു എ പി എ കരിനിയമത്തിനെതിരെ അലനും താഹക്കുമൊപ്പം ചായയും പരിപ്പുവടയും കഴിച്ചായിരുന്നു പ്രതീകാത്മ പ്രതിഷേധ സമരം. 'അലനും താഹയും അറസിറ്റിലായത്​ ചായകുടിക്കാൻ പോയപ്പോഴായിരുന്നില്ല' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നേരത്തെ വലിയ വിവാദമായിരുന്നു. ഈ പ്രസ്താവനയെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു 'ചായകുടി പ്രതിഷേധം' സംഘടിപ്പിച്ചത്.

പാർട്ടി പറഞ്ഞാൽ തയ്യാർ; യുപി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി അഖിലേഷ് യാദവ്പാർട്ടി പറഞ്ഞാൽ തയ്യാർ; യുപി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി അഖിലേഷ് യാദവ്

മനുഷ്യാവകാശപ്രവർത്തകൻ എ വാസു അലനും താഹക്കും ചായ നൽകിയാണ്​ പരിപാടി ഉദ്ഘാടനം ചെയ്തത്. ജയിലില്‍ നേരിട്ട പീഡനങ്ങള്‍ തുറന്ന് പറഞ്ഞ ഇരവരും നുഷ്യാവകാശ ലംഘനത്തില്‍ കേരളം ഒട്ടും പിന്നിലല്ലെന്നും അകാരണമായി യു എ പി എ ചുമത്തുന്നവര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും ഇരുവരും പറഞ്ഞു. സമാനമായ കേസുകളില്‍ നിരവധി പേര്‍ ജയിലില്‍ കിടക്കുന്നുണ്ട്. അവര്‍ക്കും നീതി ലഭിക്കേണ്ടതുണ്ടെന്നും കടപ്പുറത്തെ ഫ്രീഡം സ്​ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അലനും താഹയും വ്യക്തമാക്കി.

alanthah

മനുഷ്യാവകാശ പ്രവര്‍ത്തകരായ േഗ്രാ വാസു, മുണ്ടൂര്‍ രാവുണ്ണി തുടങ്ങിയവരും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു. ഇവർ കൈവശം വെച്ചെന്ന്​ പറയുന്ന ലഘുലേഖ വർഷങ്ങളായി വിൽക്കുന്നയാളാണ്​ താനെന്നായിരുന്നു ഗ്രോ വാസു പറഞ്ഞത്. എന്നാല്‍ തനിക്കെതിരെ ഇക്കാരണത്താല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇവര്‍ ഇത് കൈവശം വെച്ചപ്പോള്‍ യുഎപിഎ ചുമത്തി. സി പി എം ആണ് ഫാഷിസത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
Thaha's maoist links begin after nilambur firing | Oneindia Malayalam

എന്‍ ഐ എ വാദം തള്ളിയായിരുന്നു കേസില്‍ അലനും താഹയ്ക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മവോയിസ്റ്റ് ബന്ധത്തിനെ അലനും താഹയ്ക്കുമെതിരായി ശക്തമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു എന്‍ ഐ എ കോടതിയില്‍ വാദിച്ചത്. രുവരും ഭീകരപ്രവര്‍ത്തനം നടത്തിയതിനുള്ള തെളിവുകളുണ്ടെന്നും എന്‍ഐഎ വാദിച്ചിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളുകയും അലനും താഹയ്ക്കും ജാമ്യം അനുവദിക്കുകയുമായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബറിലായിരുന്നു അലനേയും താഹയേയും പന്തീരങ്കാവില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവര്‍ക്കുമെതിരെ യു എ പി എയും ചുമത്തി. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

Kozhikode
English summary
Tea-drinking protest: Mass gathering to host Alan and Taha in kozhikode beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X