ലൈംഗിക ചൂഷണം: അധ്യാപക(ഹ)ന്‍ അറസ്റ്റില്‍
കോഴിക്കോട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യപകനെ അറസ്റ്റ് ചെയ്തു. കോഴിക്കോട്, വേങ്ങേരി യു പി സ്‌കൂളിലെ സമൂഹ്യശാസ്ത്രം അധ്യാപകനായ നന്‍മണ്ട സ്വദേശി ഹരിദാസാണ് അറസ്റ്റിലായത്.
ഹരിദാസ് കുട്ടികളോട് മോശമായി പെരുമാറുന്നുണ്ട് എന്ന് നേരത്തെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അധ്യാപകനെ താക്കീത് ചെയ്യുകയും ചെയ്തു.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് ജാഗ്രതസമിതിയിലെ കുട്ടികള്‍ അധ്യാപകനെ കുറിച്ച് പരാതി നല്‍കിയത്. താക്കീത് നല്‍കിയിട്ടും പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ ഇയാള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിച്ചത്.
വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ ചൊവായൂര്‍ പൊലീസ് പെണ്‍കുട്ടുകളില്‍ നിന്ന് മൊഴിയെടുത്തു. ഒരു കുട്ടിമാത്രമാണ് അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിക്കുന്നു എന്ന മൊഴി നല്‍കിയത്. എങ്കിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇയാളുടെ ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications