Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് മതപഠനകേന്ദ്രത്തില്‍ മര്‍ദനം: അധ്യാപകന്‍ അറസ്റ്റില്‍, ഇരയായത് എട്ട് വയസ്സുകാരന്‍!

കോഴിക്കോട്: മതപഠന ശാലയില്‍ എട്ടു വയസ്സുകാരന് ക്രൂരമര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് മതപഠന കേന്ദ്രത്തിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പറമ്പില്‍ ബസാര്‍ സ്വദേശി മന്‍സൂറിനെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച തലക്കുളത്തൂര്‍ പഞ്ചായത്തിലെ അണ്ടിക്കോട്ടുള്ള മത പഠന കേന്ദ്രത്തിലാണ് സംഭവം.

arrested-08-1499499014-

പരപ്പനങ്ങാടി സ്വദേശിയായ കുട്ടിയെ ചൂലുകൊണ്ടാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പാഠഭാഗത്തിലെ വരികള്‍ പഠിക്കാത്തതിന്റെ പേരിലായിരുന്നത്രെ മര്‍ദനം. കുനിച്ചു നിര്‍ത്തി ചൂലുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥി വീട്ടിലെത്തിയ ശേഷം രക്ഷിതാക്കളോട് കാര്യങ്ങള്‍ പറയുകയും അവര്‍ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയത്. എലത്തൂര്‍ എസ്.ഐ ടി. വി ധനജ്ഞയദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ മന്‍സൂറിനെ റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+