വിദ്യാർഥികൾക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം: കോഴിക്കോട് അധ്യാപകന്‍ കുറ്റം സമ്മതിച്ചു!!
കോഴിക്കോട്: ഹയർസെക്കൻഡറി വിദ്യാർഥികൾക്കു വേണ്ടി പരീക്ഷ എഴുതുകയും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തുകയും ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകൻ കുറ്റം സമ്മതിച്ചു. ഹയർസെക്കൻഡറി ഡയറക്ടറേറ്റിനു സമർപ്പിച്ച മാപ്പപേക്ഷയിലാണ് വീഴ്ച സംഭവിച്ചതായി അധ്യാപകൻ ഏറ്റുപറഞ്ഞത്. മുക്കത്തിനടുത്ത് നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനും പരീക്ഷയുടെ അഡീഷണൽ ഡെപ്യൂട്ടി ചീഫ് ചുമതല വഹിക്കുകയും ചെയ്തിരുന്ന നിഷാദ് വി. മുഹമ്മദാണ് കുട്ടികൾക്കു വേണ്ടി പരീക്ഷ എഴുതിയതും വിവാദമായതും.
സംഭവത്തിൽ അടിയന്തര നടപടിയായി നിഷാദ് വി. മുഹമ്മദ് ഉൾപ്പെടെ മൂന്നുപേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സ്‌കൂൾ പ്രിൻസിപ്പലും പരീക്ഷയുടെ ചീഫ് സൂപ്രണ്ടുമായ കെ. റസിയ, പരീക്ഷയുടെ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവരാണ് സസ്‌പെൻഷനിലായവർ.

പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് അതീവ ഗുരുതരമെന്ന രീതിയിലുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്നു പോലീസ് സംഘം തെളിവുകൾ ശേഖരിച്ചു. രക്ഷിതാക്കളിൽ നിന്നോ മറ്റോ അധ്യാപകർ പണം കൈപ്പറ്റിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ വിധേയമാക്കുക. സംഭവത്തിൽ പങ്കില്ലെന്നു കണ്ടെത്തിയാൽ മാത്രം കുട്ടികൾക്കു വീണ്ടും അവസരം നൽകും. തങ്ങൾ അറിയാതെയാണ് അധ്യാപകൻ പരീക്ഷഎഴുതിയതെന്ന വിശദീകരണമാണ് വിദ്യാർഥികൾ പ്രാഥമികമായി നൽകിയതെന്നാണ് സൂചന.
ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കാനാണ് താൻ പരീക്ഷയെഴുതിയതെന്ന വിശദീകരണവുമായി അധ്യാപകൻ മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. ഈ നിലപാട് ഡയറക്ടറേറ്റ് അംഗീകരിച്ചിട്ടില്ല. ഭിന്നശേഷിക്കാർക്കു പരീക്ഷയെഴുതി നൽകണമെങ്കിൽ പ്രത്യേക നടപടിക്രമങ്ങളുണ്ട്. ഇത് പാലിക്കപ്പെട്ടിട്ടില്ല. മാത്രമല്ല അധ്യാപക്‌ന് ഓഫീസ് മുറിയിലിരുന്ന് പരീക്ഷ എഴുതാനും സാധിക്കില്ല. അധ്യാപകന്റെ നടപടിക്കെതിരേ പ്രദേശത്തും അധ്യാപകർക്കിടയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അപമാനകരമായ സംഭവമെന്നാണ് അധ്യാപകസംഘടനാ നേതാക്കളിൽ ചിലർ പ്രതികരിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications