Get Updates
Get notified of breaking news, exclusive insights, and must-see stories!

അമയാ ദാസിന്റെ കൊലപാതകം: വടകരയിൽ അധ്യാപകരുടെ പ്രതിഷേധം, പ്രതിഷേധം കെഎസ്ടിഎ യുടെ നേതൃത്വത്തിൽ!

വടകര: അമയാ ദാസിന്റെ കൊലപാതകത്തിൽ വടകരയിൽ അധ്യാപകരുടെ പ്രതിഷേധം. ത്രിപുരയിലെ അധ്യാപക സംഘടനയുടെയും, പുരോഗമന പ്രസ്ഥാനത്തിന്റെയും പ്രവർത്തകയായ അമയാ ദാസിനെ സംഘ പരിവാറുകാർ വീട്ടിൽ കയറി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കെഎസ്ടിഎ യുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനവും, കൂട്ടായ്മയും സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ സതീഷ് ഉൽഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെഎം സത്യൻ അധ്യക്ഷത വഹിച്ചു. ബി മധു, സി സതീശൻ, വിവി വിനോദ് എന്നിവർ പ്രസംഗിച്ചു. ഓട്ടോ-ടാക്സി ചാർജ് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത മോട്ടോർ തൊഴിലാളി യൂനിയൻ സംഘടിപ്പിക്കുന്ന വടകര താലൂക്ക് ഓഫീസ് മാർച്ച് അഞ്ചിന് തികളാഴ്ച നടക്കും.

protestonmuredr-

കാലത്ത് ഒൻപത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കി സമരത്തിൽ പങ്കെടുക്കാൻ സംയുക്ത മോട്ടോർ തൊഴിലാളി യൂനിയൻ യോഗം തീരുമാനിച്ചു.കാലത്ത് 10 മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും മാർച്ച് ആരംഭിക്കും.യോഗത്തിൽ അഡ്വ: ഇ നാരായണൻ നായർ അധ്യക്ഷത വഹിച്ചു. വേണു കക്കട്ടിൽ, കെ.വി രാമചന്ദ്രൻ, കെവി.രാഘവൻ, ഇടിപി ഇബ്രാഹിം, വി പി മജീദ്, വി ആർ രമേശ്, വിനോദ് ചെറിയത്ത്, വി രമേശൻ, എം പ്രദീപൻ എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+