തസ്തികമാറ്റം അനുവദിച്ചില്ല; പരാതിയുമായി അധ്യാപിക, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: 2011ല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടും താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികമാറ്റം അനുവദിച്ചില്ലെന്ന അധ്യാപികയുടെ പരാതിയില്‍ രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് താമരശേരി ഡിഇഒക്കാണ് ഉത്തരവ് നല്‍കിയത്. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2011 ലാണ് അധ്യാപികക്ക് തസ്തിക മാറ്റത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എച്ച്എസ്എ സോഷ്യല്‍ സയന്‍സ് അധ്യാപികയെ ഇംഗ്ലീഷ് അധ്യാപികയാക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

പ്രസ്തുത ഉത്തരവാണ് ഡിഇഒ അംഗീകരിക്കാത്തത്. 22 വര്‍ഷമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപികയെ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇതും അന്വേഷിക്കണമെന്ന് ഉത്തരവിലുണ്ട്. നേരത്തെ കോഴിക്കോട് കളക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍ നിന്നും പുറന്തള്ളുന്ന ജൈവ -അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ സംവിധാനമില്ലെന്ന പരാതിയില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.
ലക്ഷങ്ങള്‍ മുടക്കി സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയാണ് സൂക്ഷിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് ദുര്‍ഗന്ധം കാരണം ജീവിക്കാനാവാത്ത അവസ്ഥയാണ്. കിണറുകളില്‍ പൊന്ത വളരുന്ന അവസ്ഥയാണുള്ളത്. മാലിന്യങ്ങള്‍ പെരുകുന്നത് കാരണം പകര്‍ച്ച വ്യാധികളും വ്യാപിക്കുന്നുവെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. നേരത്തെ നിര്‍ണായകമായ മറ്റൊരു സംഭവത്തിലും കമ്മീഷന്‍ ഇടപെട്ടിരുന്നു. വൈദ്യുതി ലൈന്‍ പൊട്ടി വീണ് അപകടമുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമായ മുന്‍കരുകലുകള്‍ സ്വീകരിക്കുന്നതിനായി പരമ്പരാഗത അലുമിനിയം കമ്പികള്‍ ഒഴിവാക്കി ഇന്‍സുലേറ്റഡ് കേബിളുകളുടെ ഉപയോഗം വ്യാപകമാക്കണമെന്നായിരുന്നു നിര്‍ദേശം.
തൊണ്ടയാടിന് സമീപം പുതിയറയില്‍ പൊട്ടിനിലത്ത് കിടന്ന വൈദ്യുതി ലൈനില്‍ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. അപകടത്തിന് തലേന്നാണ് കമ്പി പൊട്ടി വീണത്. നാട്ടുകാര്‍ പൊറ്റമ്മല്‍ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും ലൈന്‍ ഓഫാക്കിയില്ല. വീട്ടമ്മ മരിച്ച ശേഷം മാത്രമാണ് ലൈന്‍ ഓഫാക്കിയതെന്ന് പറയുന്നു. വിവരമറിഞ്ഞയുടന്‍ ലൈന്‍ ഓഫാക്കിയിരുന്നെങ്കില്‍ പത്മാവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷന്‍ ഫറോക്ക് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. കമ്പി പൊട്ടി വീണത് വിജനമായ പറമ്പിലാണെന്നും വിവരമറിയാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈന്‍ പൊട്ടി വീണതായി അറിയിച്ച ഉപഭോക്താവിന്റെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി പരിഹരിക്കാന്‍ നിയുക്തനായ ഉദ്യോഗസ്ഥന്‍സ്ഥലത്തെത്തുന്നതിനു മുമ്പാണ് അപകടം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പടന്നയില്‍ വീട്ടില്‍ പത്മാവതിക്ക് ഷോക്കേറ്റ വിവരം അറിഞ്ഞയുടന്‍ ഫീഡര്‍ ഓഫ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഊര്‍ജ്ജ വകുപ്പു പ്രന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇതേ കാര്യങ്ങള്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ എസി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.












Click it and Unblock the Notifications