കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അകാരണമായി 4 അധ്യാപകരെ പിരിച്ചുവിട്ടു; കെഎംസിടി ആയുർവേദ കോളേജ് സമരം ശക്തി പ്രാപിക്കുന്നു, കൗൺസിലറേയും വിദ്യാർത്ഥി നേതാക്കളേയും പൂട്ടിയിട്ടു!

  • By Desk
Google Oneindia Malayalam News

മുക്കം: അകാരണമായി 4 അധ്യാപകരെ പിരിച്ചുവിട്ടതായി ആരോപിച്ച് മണാശ്ശേരി കെഎംസിടി ആയുർവേദ കോളേജിൽ അധ്യാപകരും അധ്യാപകർക്ക് പിന്തുണയർപ്പിച്ച് വിദ്യാർത്ഥികളും നടത്തി വരുന്ന സമരം പുതിയ തലത്തിലേക്ക്. 18 ദിവസമായി ആയുർവേദ കോളേജിന് മുൻപിൽ അധ്യാപകർ നടത്തിവന്ന സമരം കെഎംസിടി ഓഫീസിന് മുന്നിലേക്ക് മാറ്റി.

<strong>ചെങ്ങോട്ടുമല - മണ്ണെണ്ണയുമായി കോട്ടൂർ പഞ്ചായത്ത് ഓഫീസിൽ സമരക്കാരുടെ ആത്മഹത്യാ ശ്രമം; ഡിവൈഎഫ്ഐയും പ്രത്യക്ഷ സമരത്തിൽ... സിപിഎമ്മില്‍ കടുത്ത പ്രതിസന്ധി</strong>ചെങ്ങോട്ടുമല - മണ്ണെണ്ണയുമായി കോട്ടൂർ പഞ്ചായത്ത് ഓഫീസിൽ സമരക്കാരുടെ ആത്മഹത്യാ ശ്രമം; ഡിവൈഎഫ്ഐയും പ്രത്യക്ഷ സമരത്തിൽ... സിപിഎമ്മില്‍ കടുത്ത പ്രതിസന്ധി

28 അധ്യാപകരാണ് പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നും സേവന വേതന വ്യവസ്ഥകൾ പുതുക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തുന്നത്. സമരവുമായെത്തിയ എസ്എഫ്ഐ പ്രവർത്തകരെയും മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ ചന്ദ്രൻ ഉൾപ്പെടെയുള്ളവരേയും പ്രധാന ഗേറ്റിൽ തടഞ്ഞതോടെ വിദ്യാർത്ഥികളും ജനപ്രതിനിധിയും അടക്കമുള്ളവർ പിൻവശത്ത് കൂടി പ്രധാന ഓഫീസിന് മുന്നിലെത്തി.

Strike

ഇതോടെ സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിന്റെ ഷട്ടർ അടച്ചു. ഇതോടെ നഗരസഭ കൗൺസിലർ ഉൾപ്പെടെയുള്ളവർ ഒരു മണിക്കൂറോളം അകത്ത് കുടുങ്ങുകയും ചെയ്തു. സമരം ഒത്തുതീർപ്പാക്കാൻ നടപടിയില്ലാതായതോടെ വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയും മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ സമരരംഗത്തിറങ്ങിയത്.

Kozhikode
English summary
Teachers strike in KMCT ayurvedic college in Mukkam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X