ജുഡിഷ്യറിയെ ജാതിയും മതവും സ്വാധീനിക്കുന്നു: ടീസ്റ്റ സെതല്‍വാദ്
കോഴിക്കോട്: മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങള്‍ അഭയാര്‍ഥികള്‍ക്കും ലഭ്യമാകുമ്പോഴാണ് മനുഷ്യാവകാശം യാഥാര്‍ഥ്യമാകുന്നതെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. ലോകം നേരിടുന്ന വലിയ പ്രതിസന്ധികള്‍ ഒന്നാണു മനുഷ്യാവകാശം. അതിനു ദേശ, മത വ്യത്യാസമില്ല.
ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ മനുഷ്യാവകാശത്തിനുവേണ്ടി നിലകൊണ്ട ജഡ്ജി ആയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. മറ്റേതു മേഖലയിലും എന്നപോലെ ജുഡിഷ്യറിയിലും പുഴുക്കുത്തുകള്‍ ഉണ്ട്. ജാതിയും മതവും രാഷ്ട്രീയവുമൊക്കെ ജഡ്ജിമാരെയും സ്വാധീനിക്കുന്നു. അഭയാര്‍ഥികളുടെ കാര്യത്തില്‍ കാരുണ്യത്തിന്റെ കാലം നമുക്കു തിരിച്ചുകൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു. കോര്പ്പറേഷന് കുടുംബശ്രീ സിഡിഎസും യുഎസ് ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിച്ച രാജ്യാന്തര മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീസ്റ്റ സെതല്‍വാദ്.

കോര്പ്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിതാ രാജന് അധ്യക്ഷത വഹിച്ചു. യുഎസ് പീസ് ഫൗണ്ടേഷന് ചെയര്മാന് ഉബൈസ് സെനൂല് ആബിദീന്‍ വിഷയം അവതരിപ്പിച്ചു. രശ്മിത ആര്. ചന്ദ്രന്, പി.എം ആതിര, കുടുംബശ്രീ സിഡിഎസ് പ്രൊജക്റ്റ് ഓഫിസര്‍ എം.വി റംസി ഇസ്മായില്‍, കുടുംബശ്രീ അസിസ്റ്റന്റ് മിഷന് കോഡിനേറ്റര്‍ ടി. ഗിരീഷ് കുമാര്‍, സിഡിഎസ് അധ്യക്ഷരായ ടി.കെ ഗീത, ഒ. രജിത, എന്‍. ജയശീല തുടങ്ങിയവര്‍ സംസാരിച്ചു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications