കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജുഡിഷ്യറിയെ ജാതിയും മതവും സ്വാധീനിക്കുന്നു: ടീസ്റ്റ സെതല്‍വാദ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങള്‍ അഭയാര്‍ഥികള്‍ക്കും ലഭ്യമാകുമ്പോഴാണ് മനുഷ്യാവകാശം യാഥാര്‍ഥ്യമാകുന്നതെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. ലോകം നേരിടുന്ന വലിയ പ്രതിസന്ധികള്‍ ഒന്നാണു മനുഷ്യാവകാശം. അതിനു ദേശ, മത വ്യത്യാസമില്ല.

<strong>മധ്യപ്രദേശിൽ ട്വിസ്റ്റ്, കോൺഗ്രസിനെ വെട്ടാൻ ബിജെപി, സർക്കാരുണ്ടാക്കാൻ അവകാശവാദം!</strong>മധ്യപ്രദേശിൽ ട്വിസ്റ്റ്, കോൺഗ്രസിനെ വെട്ടാൻ ബിജെപി, സർക്കാരുണ്ടാക്കാൻ അവകാശവാദം!

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മനുഷ്യാവകാശത്തിനുവേണ്ടി നിലകൊണ്ട ജഡ്ജി ആയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. മറ്റേതു മേഖലയിലും എന്നപോലെ ജുഡിഷ്യറിയിലും പുഴുക്കുത്തുകള്‍ ഉണ്ട്. ജാതിയും മതവും രാഷ്ട്രീയവുമൊക്കെ ജഡ്ജിമാരെയും സ്വാധീനിക്കുന്നു. അഭയാര്‍ഥികളുടെ കാര്യത്തില്‍ കാരുണ്യത്തിന്റെ കാലം നമുക്കു തിരിച്ചുകൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ കുടുംബശ്രീ സിഡിഎസും യുഎസ് ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിച്ച രാജ്യാന്തര മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീസ്റ്റ സെതല്‍വാദ്.

teesta-setalvad-1

കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിതാ രാജന്‍ അധ്യക്ഷത വഹിച്ചു. യുഎസ് പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉബൈസ് സെനൂല്‍ ആബിദീന്‍ വിഷയം അവതരിപ്പിച്ചു. രശ്മിത ആര്‍. ചന്ദ്രന്‍, പി.എം ആതിര, കുടുംബശ്രീ സിഡിഎസ് പ്രൊജക്റ്റ് ഓഫിസര്‍ എം.വി റംസി ഇസ്മായില്‍, കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോഡിനേറ്റര്‍ ടി. ഗിരീഷ് കുമാര്‍, സിഡിഎസ് അധ്യക്ഷരായ ടി.കെ ഗീത, ഒ. രജിത, എന്‍. ജയശീല തുടങ്ങിയവര്‍ സംസാരിച്ചു.

Kozhikode
English summary
teesta sethalvaad against religion influences judiciary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X