പേരാമ്പ്ര ബൈപ്പാസിന് ടെൻഡര്‍ നടപടി പൂര്‍ത്തിയായി: ശിലാസ്ഥാപനം ഫെബ്രുവരി 14 ന്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് ശിലാസ്ഥാപനം ഫെബ്രുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കക്കാട് നിന്ന് കല്ലോട് വരെ 2.73 കി.മീ ദൂരത്തിൽ വിഭാവനം ചെയ്യുന്ന പേരാമ്പ്രക്കാരുടെ സ്വപ്നമായ ബൈപ്പാസ് യാഥാർഥ്യമാകുന്നത് പേരാമ്പ്ര ടൗണിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമായിരിക്കും. 99.15 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്‌ബി അംഗീകാരം ലഭിച്ചത്. ബൈപാസിനായുള്ള ഭൂമി ഏറ്റെടുക്കൽ നേരത്തെ പൂർത്തീകരിച്ചിരുന്നു.
ബൈപ്പാസിന് നിര്‍മ്മാണത്തിന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഓഫ് കേരള കഴിഞ്ഞ ദിവസം ഇ ടെണ്ടര്‍ ക്ഷണിച്ചിരുന്നു. 18.58 കോടിയുടെ എസ്റ്റിമേറ്റ് തുകക്കാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. 18 മാസം കൊണ്ട് പ്രവര്‍ത്തി പൂര്‍ത്തീകരിക്കണം. ബൈപ്പാസിനായി 12 വര്‍ഷത്തോളമായുള്ള പേരാമ്പ്രക്കാരുടെ കാത്തിരിപ്പിനാണ് ടെണ്ടര്‍ നടപടികളോടെ വിരാമമാവുന്നത്. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്റെ നിരന്തര ഇടപെടലുകളാണ് ബൈപ്പാസ് നിര്‍മ്മാണം ടെണ്ടര്‍ നടപടികളിലേക്ക് എത്തിച്ചത്.

കൃഷി, പി. ഡബ്ല്യു.ഡി റോഡ്സ്, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍, റവന്യു, ഇറിഗേഷന്‍ തുടങ്ങിയ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലെത്തിച്ചത്. ബൈപ്പാസ് നിര്‍മ്മാണം പേരാമ്പ്രയുടെ വികസന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും. പേരാമ്പ്ര കക്കാടുനിന്ന് തുടങ്ങി കല്ലോട് എല്‍ഐസിക്ക് സമീപമെത്തുന്ന വിധത്തില്‍ 2,768 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ് റോഡ് നിര്‍മിക്കുന്നത്.
ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അതിര്‍ത്തിനിര്‍ണയം നടത്തുകയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ വിശദമായ പദ്ധതിരേഖ തയ്യാറാക്കുകയും ചെയ്തതാണ്. ഏറ്റെടുക്കുന്നതില്‍ 3.68 ഹെക്ടര്‍ നിലമാണ്.
സ്ഥലത്തിന്റെ വിലയ്ക്ക് പുറമെ ബൈപ്പാസ് കടന്നുപോകുന്ന സ്ഥലത്തുള്ള വീടുകളുടേയും കടകളുടേയും ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമുള്ള നഷ്ടപരിഹാരം വേറെയും നല്‍കുന്നുണ്ട്. ഈ പാക്കേജിന് മാര്‍ച്ചില്‍ സര്‍ക്കാര്‍ അഗീകാരം നല്‍കിയിരുന്നു. ഇത്തരത്തിലുള്ള നഷ്ടപരിഹാരത്തിനായി 23 പേര്‍ക്കായി 21.49 ലക്ഷം രൂപ നല്‍കി.












Click it and Unblock the Notifications