കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്രീലങ്കയില്‍നിന്ന് ഐഎസ് ഭീകരര്‍ കേരളത്തിലേക്ക്... സുരക്ഷ ശക്തമാക്കി പോലീസ്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശ്രീലങ്കയില്‍നിന്ന് 15 ഐ.എസ് ഭീകരര്‍ സംശയകരമായ സാഹചര്യത്തില്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി പുറപ്പെട്ടതായുള്ള കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളതീരത്ത് സുരക്ഷ ശക്തമാക്കി. കോഴിക്കോട്ടെ തീരങ്ങളില്‍ കടലില്‍ പട്രോളിംഗ് നടത്തുന്നതിന് കോസ്റ്റല്‍ പൊലീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സഹായം തേടി. എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനാ സംഘത്തോടൊപ്പം ബോട്ടില്‍ സഞ്ചരിച്ചാണ് കോസ്റ്റല്‍ പോലീസ് നിരീക്ഷണം തുടരുന്നത്. ഇതിന് പുറമേ മത്സ്യതൊഴിലാളികള്‍ക്കും കടല്‍, കടലോര ജാഗ്രതാ സമിതിക്കും മുറിയിപ്പ് നല്‍കിയിട്ടുണ്ട്.

<strong>തന്നെ ആക്രമിച്ചതിൽ പി ജയരാജൻ പങ്കില്ല; പക്ഷേ, യുവനേതാവിന് പങ്ക്, എംഎൽഎക്കെതിരെ വെളിപ്പെടുത്തലുമായി സിഒടി നസീർ!!</strong>തന്നെ ആക്രമിച്ചതിൽ പി ജയരാജൻ പങ്കില്ല; പക്ഷേ, യുവനേതാവിന് പങ്ക്, എംഎൽഎക്കെതിരെ വെളിപ്പെടുത്തലുമായി സിഒടി നസീർ!!

സംശയാസ്പദമായ സാഹചര്യത്തില്‍ ഏതെങ്കിലും ബോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം കോസ്റ്റല്‍ പോലീസിനെയോ കോസ്റ്റ് ഗാര്‍ഡിനെയോ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. 24 മണിക്കൂറും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു. തീരദേശവുമായി ബന്ധപ്പെട്ടുള്ള പോലീസ് സ്റ്റേഷനുകളും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ISIS

ഒരാഴ്ച മുമ്പാണ് ഐ.എസ് സാന്നിധ്യത്തെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചതെന്നും അന്ന് മുതല്‍ തന്നെ പരിശോധന ശക്തമാക്കിയതായും ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് അധികൃതര്‍ പറഞ്ഞു. നേരത്തെ ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ കേരളത്തിലെത്തിയതായി വിവരമുണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കേരളതീരത്ത് അതീവ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം ഐ.എസ് ഭീകര ഭീഷണി നിലനില്ക്കുമ്പോഴും കോസ്റ്റല്‍ പോലീസിന് അവശ്യം വേണ്ട സൗകര്യങ്ങള്‍ പോലും ആഭ്യന്തര വകുപ്പ് ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ജില്ലയിലെ മൂന്ന് കോസ്റ്റല്‍ സ്റ്റേഷനുകളിലും ഓരോ ഇന്റര്‍സെപ്റ്റര്‍ ബോട്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ഇപ്പോള്‍ കടല്‍ ഇറക്കാറില്ല. അറ്റകുറ്റപ്പണിക്കായി ഈ ബോട്ടുകള്‍ കയറ്റിയിട്ടിരിക്കുകയാണ്. ഇതോടെ തീരത്തുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടല്‍ഭാഗത്ത് നിരീക്ഷണം ശക്തമാക്കി സുരക്ഷ ഉറപ്പാക്കേണ്ട സേനാവിഭാഗം കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും സഹായത്താലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

Kozhikode
English summary
Terrorist issue; Highly security in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X