താമരശ്ശേരിയില്‍ യുവതിയെ നഗ്ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി; ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍
താമരശ്ശേരി: താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസ് എടുത്ത പോലീസ് ഭർത്താവിനെയും ഭർത്താവിന്റെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. തന്നെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചുവെന്ന പുതുപ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അടിവാരം മേലെപൊട്ടിക്കൈ പി കെ പ്രകാശൻ ( 46) ഉം യുവതിയുടെ ഭർത്താവും അറസ്റ്റിലായത്.
യുവതിയുടെ കുടുംബ പ്രശ്നം തീർക്കാനും അഭിവൃദ്ധിക്കും വേണ്ടിയും നഗ്ന പൂജ നടത്തണമെന്ന് നിർദ്ദേശിച്ച് ഭർത്താവും, പൂജയുടെ കർമി ചമഞ്ഞ് പ്രകാശനും നിർബന്ധിച്ചതായാണ് പരാതിയിൽ പറയുന്നത് എന്ന് താമരശ്ശേരി പോലീസ് പറയുന്നു.

ഭർത്താവും ഭാര്യയും തമ്മിൽ ചില പ്രശ്‌നങ്ങളും സാമ്പത്തികമായിട്ടുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഭർത്താവ് ഗൾഫിൽ പോകാൻ തീരുമാനിച്ചിരുന്നു. ഗൾഫിൽ പോകുന്ന കാര്യം എളുപ്പമാക്കാനും കുടുംബ പ്രശ്‌നങ്ങൾ പരിഹരക്കാനും ഇത്തരത്തിൽ നഗ്നപൂജ നടത്തിയാൽ മതിയെന്ന് പ്രകാശൻ പറഞ്ഞതായാണ് പറയുന്നത്. നഗ്ന പൂജ നടത്തണമെന്ന ആവശ്യം നിരാകരിച്ചിട്ടും രണ്ടുപേരും ശല്യം തുടർന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുശ്ശ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും പിന്നീട് താമരശ്ശേരി ജെ എഫ് സി എം കോടതിയിൽ ഹാജരാത്തി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications