പാംപ്ലാനിക്ക് പിന്നാലെ ബിജെപി അനുകൂല പ്രസ്താവനയുമായി ഇഞ്ചനാനിയലും: പിന്തുണ കർഷകരെ സഹായിക്കുന്നവർക്ക്

കോഴിക്കോട്: തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് പിന്നാലെ ബി ജെ പി അനുകൂല പ്രസ്താവനയുമായി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയലും. ബി ജെ പി ആയാലും കര്‍ഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. കർഷകരെ അനുഭാവപൂർവ്വം പിന്തുണയ്ക്കുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടിക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്നാണ് റെമിജിയോസ് ഇഞ്ചനാനിയല്‍ വ്യക്തമാക്കിയിരിക്കുന്നത്.
എല്‍ ഡി എഫ്, യു ഡി എഫ് സർക്കാറുകള്‍ക്കെതിരേയും അദ്ദേഹം രൂക്ഷമായ വിമർശനമാണ് നടത്തുന്നത്. മാറി മാറി വന്ന കോണ്‍ഗ്രസ്, സി പി എം ഭരണകൂടങ്ങളില്‍നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായത്. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്ന പലതവണയായി സമുദായം ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു. എന്നാല്‍ പിന്നീട് മറ്റെന്തോ സമ്മർദ്ദം കാരണം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറുകയാണ് ഉണ്ട്. ഇതില്‍ ശക്തമായ എതിർപ്പുണ്ട്. ഞങ്ങളെ സംബന്ധിച്ച് അത് വലിയൊരു പ്രശ്നമാണ്.
കർഷകരുടെ പ്രശ്നങ്ങള്‍ക്ക് സർക്കാർ മുഖവിലയ്ക്ക് എടുക്കുന്നില്ല. കർഷകർ ഒരു വലിയ സംഘടിത ശക്തി അല്ലാത്തത് കൊണ്ടാണ് കർഷകരെ ഒരു സർക്കാറിനും വേണ്ടാത്തത്. ഇത്തരത്തില്‍ എല്ലാം നഷ്ടപ്പെട്ട കർഷകനെ പിന്തുണയ്ക്കുക എന്നതാണ് തീരുമാനം. റബ്ബര്‍ ഇറക്കുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ അതും പരിഗണിച്ചില്ല. റബ്ബര്‍ കര്‍ഷകന് ആശ്വാസമായിരുന്ന സബ്‌സിഡി എടുത്ത് മാറ്റിയെന്നും ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു.
റബര്‍ ബോര്‍ഡിന് എല്ലാ അധികാരങ്ങളും ഇല്ലാതാക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. റബ്ബർ മാത്രമല്ല, നെല്ലും നാളികേരവും സംഭരിക്കലല്ലാതെ കൃത്യസമയത്ത് അതിന്റെ വില കര്‍ഷകന് നല്‍കാനുള്ള നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. രണ്ട് വിഭാഗം രാഷ്ട്രീയക്കാരും കർഷകരേയും പ്രസംഗങ്ങളിലും പുസ്തകങ്ങളിലുമൊക്കെ വാഴ്ത്തുമെങ്കിലും യഥാർത്ഥത്തില്‍ ഒന്നും ചെയ്യുന്നില്ല.
എണ്ണിയാല്‍ ഒടുങ്ങാത്ത നെല്‍കർഷകരാണ് ഇതിനോടകം കൃഷി അവസാനിപ്പിച്ചത്. സർക്കാറിന്റെ കർഷക വിരുദ്ധ നിലപാടാണ് ഇതിന് കാരണം. ലയോര മേഖലയുടെ പേടിസ്വപ്നമായ വന്യമൃഗ ആക്രമങ്ങളില്‍ പോലും നാളിതുവരെയായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. ഈ ഭീതിയില്‍ നില്‍ക്കുന്നതിന് ഇടയിലാണ് ബഫർ സോണ്‍ കൊണ്ടുവന്ന് കർഷകരെ സർക്കാർ കൂടുതല്‍ ദ്രോഹിക്കാന്‍ ശ്രമിച്ചത്. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് കൂടെ നില്‍ക്കുന്നവരെ പാര്‍ട്ടി നോക്കാതെ പിന്തുണക്കുന്നതാണ് നയമെന്നും താമരശ്ശേരി ബിഷപ്പ് കൂട്ടിച്ചേർത്തു.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications