Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിദ്ദയില്‍ നാലു വര്‍ഷമായി ജയിലില്‍; രക്ഷിക്കാനെന്ന് പേരിൽ പലരും പണം വാങ്ങി പറ്റിക്കുന്നു, ഇനി നിരാഹാരമെന്ന് കുടുംബം!!

കോഴിക്കോട്: ജിദ്ദയില്‍ നാലു വര്‍ഷമായി ജയിലില്‍ കഴിയുന്ന താമരശേരി കിഴക്കോത്ത് നടക്കുന്നുമ്മല്‍ മുഹമ്മദ് അഷറഫിനെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍. ജയില്‍ മോചനത്തിനായി പ്രവര്‍ത്തിക്കാന്‍ വന്‍തുക വാങ്ങി കബളിപ്പിക്കുന്ന വിദേശമലയാളികളുടെ വീടിനു മുന്നില്‍ അഷറഫിന്റെ ഭാര്യയെയും മക്കളെയും കൂട്ടി നിരാഹാരമിരിക്കുമെന്നും പിതാവ് മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഷറഫ് ഇപ്പോള്‍ സൗദിയിലെ സുമൈശി ജയിലിലാണുള്ളത്. തന്റെ കച്ചവട സ്ഥാപനത്തില്‍നിന്നും വരവില്‍ കവിഞ്ഞ പണം ഉണ്ടെന്നു കാണിച്ചായിരുന്നു ജയിലിലടച്ചത്. പ്രസ്തുത കേസിലെ പരാതിക്കാരോ വക്കീലോ കോടതിയില്‍ ഹാജരാകാത്തതിനാലും മേല്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടതിനാലും കോടതി രണ്ടു വര്‍ഷം മുന്‍പു വെറുതെവിട്ടു. ജയില്‍ മോചിതനാകുന്നതിനു തൊട്ടുമുന്‍പ് അഭിഭാഷകനായ സലാം അന്‍ഹറബി എന്നയാള്‍ മുഖേന മലയാളികള്‍ ചേര്‍ന്നു മേല്‍ കേസ് നടത്തിയ വകയില്‍ 38 ലക്ഷം റിയാല്‍ നല്‍കാനുണ്ടെന്നു കാണിച്ചു പ്രസ്തുത കോടതിയില്‍ വീണ്ടും കേസ് നല്‍കി.

Jail

ഇതിന്‍മേല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കേസ് നടന്നുവരുകയാണ്. ഇതിനിടയില്‍ കേസില്‍നിന്നു മോചിപ്പിക്കാമെന്നു പറഞ്ഞ് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളും വിദേശബന്ധമുള്ള ചില മതനേതാക്കളും അഷറഫില്‍നിന്ന് വലിയ തുക കൈപ്പറ്റിയെങ്കിലും യാതൊരു ഇടപെടലും നടത്താതെ വഞ്ചിക്കുകയാണ്. ഇപ്പോഴും പലരും പണം ആവശ്യപ്പെടുന്നുണ്ട്. ഇതുസംബന്ധിച്ച് സൗദി ഭരണാധികാരികള്‍ക്കും എംബസികള്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയാല്‍ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഷറഫ്. പ്രായമായ മാതാപിതാക്കളുടെയും ഭാര്യയുടെയും മൂന്നു മക്കളുടെയും ഏക ആശ്രയമാണ് അഷറഫ്. നിരപരാധിയായ മകന് നീതി ലഭിക്കുന്നില്ലെങ്കില്‍ വന്‍തുക വാങ്ങി ജയില്‍ മോചനത്തിനു പ്രവര്‍ത്തിക്കാമന്നു പറഞ്ഞു കബളിപ്പിച്ച മലയാളികളുടെ വീടിനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും അവര്‍ പറഞ്ഞു. മാതാവ് ആയിഷ, ഭാര്യ റൈഹാനത്ത്, മക്കളായ ഇബ്രാഹിം, അബ്ദുള്ള, ആയിശ ജന്നത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+