കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലീഗ് ആവശ്യപ്പെടുന്ന 6 സീറ്റില്‍ തവനൂരും കല്‍പ്പറ്റയും പേരാമ്പ്രയും; മജീദും ഫിറോസും മത്സരിച്ചേക്കും

Google Oneindia Malayalam News

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായ കാര്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നത് സ്വാഭാവികമാണെന്ന് വ്യക്തമാക്കി ഇടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഏതൊക്കെ സീറ്റുകള്‍ അധികമായി ചോദിക്കണം എന്ന കാര്യത്തിലാണ് മുസ്ലിം ലീഗില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അതോടൊപ്പം തെന്ന ആരൊക്കെ മത്സരിക്കണം എന്ന കാര്യത്തിലും നേതൃതലത്തില്‍ കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു.

മലബാറില്‍ മതി

മലബാറില്‍ മതി

അധികമായി ചോദിക്കുന്നവയില്‍ തെക്കന്‍ ജില്ലകളിലെ സീറ്റുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. തെക്കന്‍ കേരളത്തില്‍ നിലവില്‍ മത്സരിക്കുന്ന സീറ്റുകളില്‍ തന്നെ മത്സരിച്ച് മലബാറില്‍ വിജയസാധ്യതയുള്ള കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് വാങ്ങുകയെന്നതാണ് ലീഗിന്‍റെ ശ്രമം. പാര്‍ട്ടിക്ക് ശക്തി ഇല്ലാത്ത സീറ്റുകളില്‍ മത്സരിക്കേണ്ട എന്നാണ് പൊതുതീരുമാനം.

രാഷ്ട്രീയ ആലോചന

രാഷ്ട്രീയ ആലോചന

മാത്രവുമല്ല യുഡിഎഫില്‍ ലീഗ് ആധിപത്യം ഉറപ്പിക്കുന്നുവെന്ന പ്രചാരണം തെക്കന്‍ ജില്ലകളില്‍ യുഡിഎഫിന് പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ തെക്കന്‍ ജില്ലകളിലെ സീറ്റുകള്‍ക്കായി കുടതുല്‍ അവകാശ വാദം ഉന്നയിച്ച് മുന്നണിയെ പ്രതിസന്ധിയിലാക്കേണ്ടതില്ലെന്ന രാഷ്ട്രീയ ആലോചനയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അത് കൊണ്ട് തന്നെ നേരത്തെ മത്സരിക്കുന്ന സീറ്റൊഴിച്ച് പുതിയ സീറ്റുകളൊന്നും തെക്കന്‍ ജില്ലകളില്‍ ചോദിക്കില്ല.

ലക്ഷ്യം വിജയം മാത്രം

ലക്ഷ്യം വിജയം മാത്രം


മുസ്‌ലിം ലീഗിന്റെ കയ്യിലേക്ക് യുഡിഎഫ് സംവിധാനം മാറുന്നുവോയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യം പ്രധാനമായും ലക്ഷ്യമിട്ടത് തെക്കന്‍ കേരളത്തെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. മുന്നണിയിലെ ലീഗിന്‍റെ ശക്തി വര്‍ധിക്കുന്നത് ക്രിസ്ത്യന്‍ സമുദായ ആശങ്കകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മുന്നണിയുടെ വിജയം മാത്രം ലക്ഷ്യമാക്കി മലബാറില്‍ മാത്രം കൂടുതല്‍ സീറ്റുകള്‍ ചോദിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് ലീഗ് എത്തുകയായിരുന്നു.

കേരള കോണ്‍ഗ്രസ് മാണി

കേരള കോണ്‍ഗ്രസ് മാണി

കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ച 15 സീറ്റുകളും എല്‍ജെഡി മത്സരിച്ചിരുന്ന ഏഴ് സീറ്റുകളുമാണ് ഇക്കുറി യുഡിഎഫില്‍ അധികമായി വരുന്നത്. ഇതില്‍ 7 സീറ്റുകള്‍ പിജെ ജോസഫ് വിഭാഗത്തിന് നല്‍കാനാണ് തീരുമാനം. പത്ത് സീറ്റോളം പിജെ ജോസഫ് ചോദിക്കുന്നുണ്ടെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം മുന്നേറ്റം ഉണ്ടാക്കാത്ത സാഹചര്യത്തില്‍ 7 സീറ്റുകള്‍ വിട്ടുനല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. സമ്മര്‍ദം ശക്തമായാല്‍ ഒരു സീറ്റ് കൂടി അധികമായി നല്‍കിയേക്കും.

എല്‍ജെഡി മത്സരിച്ചത്

എല്‍ജെഡി മത്സരിച്ചത്

തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം, ചങ്ങനാശ്ശേരി, തിരുവല്ല, ഇരങ്ങാലക്കുട, പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് ജോസഫിന്‍റെ ആവശ്യം. ഇതില്‍ മാണി സി കാപ്പന്‍ മുന്നണി മാറി എത്തിയാല്‍ പാലാ അദ്ദേഹത്തിന് നല്‍കിയേക്കും. എല്‍ജെഡി മത്സരിച്ച കൂത്തുപറമ്പ്, മട്ടന്നൂര്‍, കല്‍പ്പറ്റ, വടകര, എലത്തൂര്‍, ആലപ്പുഴ, നേമം എന്നീ ഏഴ് സീറ്റുകളും ഒഴിഞ്ഞ് കിടപ്പുണ്ട്.

തവനൂരും വടകരയും

തവനൂരും വടകരയും

കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മത്സരിച്ച ലീഗ് ഇത്തവണ 6 സീറ്റുകളാണ് അധികമായി ചോദിക്കുന്നത്. നാല് സീറ്റുകളെങ്കിലും ലഭിക്കണം എന്ന ഉറച്ച നിലപാട് സ്വീകരിക്കും. തവനൂര്‍, വടകര, കൂത്തുപറമ്പ്, കല്‍പ്പറ്റ, പട്ടാമ്പി, പേരാമ്പ്ര എന്നീ സീറ്റുകളാണ് യുഡിഎഫ് നേതൃത്വത്തോട് ചോദിക്കുക. കെകെ രമ മത്സരിക്കാന്‍ തയ്യാറാല്‍ വടകര ആര്‍എംപിക്ക് വിട്ടുകൊടുക്കാന്‍ യുഡിഎഫ് തയ്യാറാണ്.

പേരാമ്പ്രയ്ക്കായി

പേരാമ്പ്രയ്ക്കായി

പേരാമ്പ്രയ്ക്കായി കോണ്‍ഗ്രസ് നേതാക്കളും നേരത്തെ തന്നെ ആവശ്യം ഉന്നയിച്ചിരുന്നു. ടി സിദ്ധീഖ്, കെ എസ് യു നേതാവ് കെഎം അഭിജിത് എന്നിവര്‍ ഈ സീറ്റ് ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച പരാജയപ്പെട്ട സീറ്റ് തങ്ങള്‍ക്ക് അനുവദിച്ചാല്‍ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് മുസ്ലിം ലീഗ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.

കെപിഎ മജീദിനെ

കെപിഎ മജീദിനെ

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ പാര്‍ലമെന്ററി രംഗത്തേക്ക് തിരികെ കൊണ്ടുവരാനാണ് പാര്‍ട്ടി തീരുമാനം. മലപ്പുറം അല്ലെങ്കില്‍ വേങ്ങര നിയമസഭ സീറ്റ് മജീദിന് നല്‍കും. എംപി സ്ഥാനം രാജിവെച്ച് എത്തുന്ന പികെ കുഞ്ഞാലിക്കുട്ടി ഇതില്‍ മജീദ് മത്സരിക്കാത്ത സീറ്റില്‍ മത്സരിക്കാന്‍ രംഗത്തിറങ്ങും. രണ്ടും പാര്‍ട്ടിക്ക് വിജയം ഉറപ്പുള്ള സീറ്റുകളാണ്. എംകെ മുനീര്‍ സീറ്റിങ് സീറ്റായ കോഴിക്കോട് സൗത്തിലോ അല്ലെങ്കില്‍ കൊടുവള്ളി നിയോജക മണ്ഡലത്തിലോ മത്സരിക്കും

കെഎം ഷാജി എങ്ങോട്ട്

കെഎം ഷാജി എങ്ങോട്ട്

എംകെ മുനൂര്‍ കൂടുതല്‍ സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കൊടുവള്ളിയിലേക്ക് പോയാല്‍ എംഎ റസാഖ് മാസ്റ്റര്‍ക്കായിരിക്കും കോഴിക്കോട് സൗത്തില്‍ നറുക്ക് വീഴുക. പികെ ഫിറോസിന് സുരക്ഷിത മണ്ഡലം നല്‍കണമെന്ന വികാരം യൂത്ത് ലീഗിനുണ്ട്. കെഎം ഷാജി മത്സരരംഗത്ത് ഉണ്ടാവുകയാണെങ്കില്‍ അഴിക്കോടോ അല്ലെങ്കില്‍ സീറ്റ് വെച്ചുമാറി കണ്ണൂരോ മത്സരിക്കും. കല്‍പറ്റ മണ്ഡലത്തിലും ഷാജിക്ക് താല്‍പര്യമുണ്ട്.

മലപ്പുറത്ത് ആര്

മലപ്പുറത്ത് ആര്

പികെ കുഞ്ഞാലിക്കുട്ടി രാജി വെക്കുന്നതോടെ ഒഴിവ് വരുന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്‍ ഷംസുദ്ദീന്‍, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ക്കാണ് മുന്‍ഗണന. ഷംസുദ്ദീന്‍ മലപ്പുറത്തേക്ക് മാറിയാല്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏതെങ്കിലും യുവനേതാക്കളെയാവും പരിഗണിക്കുക.

Kozhikode
English summary
Thavanur, Kalpetta and Perambra in the 6 seats demanded by the league; Majeed and Firos may compete
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X