കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാറാട് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ബീച്ചില്‍ മരിച്ച നിലയില്‍;കഴുത്തില്‍ 23 കിലോ കല്ല്, ആത്മഹത്യ?

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാറാട് കലാപക്കേസില്‍ പ്രത്യേക കോടതി 12 വര്‍ഷം ശിക്ഷിച്ചപ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസി(42)ന്റെ മൃതദേഹമാണ് കോഴിക്കോട് ലണ്‍യസ് പാര്‍ക്കിനു പുറകു വശത്തെ ബീച്ചില്‍ കണ്ടെത്തിയത്. ഏകദേശം 23 കിലോയോളം ഭാരമുള്ള കല്ല് കഴുത്തില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. നീന്തല്‍ അറിയുന്നവര്‍ ആത്മഹത്യചെയ്യുമ്പോള്‍ ഇങ്ങനെ കല്ലുകെട്ടാറുണ്ടെന്നും മരണം ആത്മഹത്യയാണെന്നു കരുതുന്നതായും വെള്ളയില്‍ പോലീസ് പറഞ്ഞു. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്.

<strong>നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്നു; 20 മരണം, 45 പേർക്ക് പരിക്ക്, മരിച്ചവരിലേറെയും കുട്ടികൾ!!</strong>നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്നു; 20 മരണം, 45 പേർക്ക് പരിക്ക്, മരിച്ചവരിലേറെയും കുട്ടികൾ!!

മാറാട് കലാപക്കേസില്‍ കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇല്യാസ് ജാമ്യത്തിലിറങ്ങിയതായിരുന്നു. രണ്ടാം മാറാട് കലാപത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ 33 ാം പ്രതിയായിരുന്നു. നേരത്തെ മാറാട് താമസക്കാരനായ ഇദ്ദേഹം പിന്നീട് വെള്ളയില്‍ പണിക്കര്‍ റോഡ് ഭാഗത്തു ഭാര്യവീട്ടിലായിരുന്നു താമസിച്ചിരുന്നത്. മല്‍സ്യത്തൊഴിലാളിയായ ഇല്യാസ് ജാമ്യത്തിലിറങ്ങിയശേഷം കടലില്‍ മീന്‍പിടിക്കാന്‍ പോകാറുണ്ടായിരുന്നു.

Muhammaed Illyas

മാറാട് കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുെന്നന്നും സുഹൃത്തുക്കള്‍ പറയുന്നു. രണ്ട് ദിവസമായി ഇല്യാസിനെ കാണാതായിട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Kozhikode
English summary
The accused for marad case found dead in mysterious circumstances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X