കോൺഗ്രസ്സ് നേതാവ് പൊന്നാറത്ത് ബാലകൃഷ്ണൻ മാസ്റ്ററുടെ സ്മരണ നിലനിർത്താൻ മേമുണ്ടയിൽ സ്മാരക മന്ദിരം
വടകര: കോൺഗ്രസ്സ് നേതാവും,മികച്ച പ്രഭാഷകനുമായിരുന്ന പൊന്നാറത്ത് ബാലകൃഷ്ണൻ മാസ്റ്ററുടെ സ്മരണ നിലനിർത്താൻ മേമുണ്ടയിൽ നിർമ്മിച്ച സ്മാരക മന്ദിരം ആൻഡ് ഗ്രന്ഥാലയം നാളെ(ശനി)വൈകീട്ട് നാലു മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിക്കുമെന്ന് കെട്ടിട നിർമ്മാണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉൽഘാടനത്തോടനുബന്ധിച്ച് കോൺഗ്രസ്സ് കുടുംബ സംഗമം,ഫോട്ടോ അനാച്ഛാദനം,വനിതാ കൂട്ടായ്മ,മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ കെ.മൊയ്തു മാസ്റ്റർ,എം.കെ.കൃഷ്ണൻ എന്നിവരെ ആദരിക്കൽ,എന്നിവയും നടക്കും.18 ലക്ഷം രൂപാ ചിലവിലാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.ഡി.സി.സി.പ്രസിഡണ്ട് അഡ്വ:ടി സിദ്ദിഖ് ഫോട്ടോ അനാച്ഛാദനം നിർവ്വഹിക്കും.എം.കെ.രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും.

പാറക്കൽ അബ്ദുള്ള എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തുംകോൺഗ്രസ് നേതാക്കളായ പി.എം.സുരേഷ്ബാബു, എൻ.സുബ്രഹ്മണ്യൻ, കെ.സി.അബു,കെ.പ്രവീൺകുമാർ തുടങ്ങിയവർ പങ്കെടുക്കും..വാർത്താ സമ്മേളനത്തിൽ അഡ്വ:പ്രഫുല്ലചന്ദ്രൻ മൂടാടി,ടി.ഭാസ്കരൻ മാസ്റ്റർ,എൻ.ബി.പ്രകാശൻ മാസ്റ്റർ,കാവിൽ രാധാകൃഷ്ണൻ,വി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വനിതാ കൂട്ടായ്മ,മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ കെ.മൊയ്തു മാസ്റ്റർ,എം.കെ.കൃഷ്ണൻ എന്നിവരെ ആദരിക്കൽ,എന്നിവയും നടക്കും.18 ലക്ഷം രൂപാ ചിലവിലാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ഡിസിസി പ്രസിഡണ്ട് അഡ്വ:ടി സിദ്ദിഖ് ഫോട്ടോ അനാച്ഛാദനം നിർവ്വഹിക്കും.എം.കെ.രാഘവൻ എം പി മുഖ്യാതിഥിയായിരിക്കും.
പാറക്കൽ അബ്ദുള്ള എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തുംകോൺഗ്രസ് നേതാക്കളായ പി.എം. സുരേഷ്ബാബു, എൻ.സുബ്രഹ്മണ്യൻ, കെ.സി.അബു, കെ.പ്രവീൺകുമാർ തുടങ്ങിയവർ പങ്കെടുക്കും..വാർത്താ സമ്മേളനത്തിൽ അഡ്വ:പ്രഫുല്ലചന്ദ്രൻ മൂടാടി,ടി.ഭാസ്കരൻ മാസ്റ്റർ,എൻ.ബി.പ്രകാശൻ മാസ്റ്റർ,കാവിൽ രാധാകൃഷ്ണൻ,വി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications