നടുവണ്ണൂരിലെ അങ്കണ്‍വാടിയിലെ ശര്‍ക്കരയില്‍ മായം, എത്തിച്ചത് സപ്ലൈകൊ... അംഗനവാടികളെ ശർക്കര ഉപയോഗം നിർത്തി!
കോഴിക്കോട്: സപ്ലൈകോ വഴി അങ്കണ്‍വാടിയില്‍ വിതരണം ചെയ്ത ശര്‍ക്കരയില്‍ മായം കലര്‍ന്നതായി പരാതി. ഇതെത്തുടര്‍ന്ന് നടുവണ്ണൂരിലെ അങ്കണ്‍വാടികളില്‍ ശര്‍ക്കര ഉപയോഗം നിര്‍ത്തി. നടുവണ്ണൂര്‍ 9ാം വാര്‍ഡില്‍ പുളിഞ്ഞോളി അങ്കണ്‍വാടിയില്‍ എത്തിച്ച ശര്‍ക്കരയിലാണ് മായം കണ്ടത്. വിദ്യാര്‍ഥികള്‍തക്ക് അരിപ്പായസം തയ്യാറാക്കാന്‍ ശര്‍ക്കര ചേര്‍ത്തപ്പോള്‍ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ശര്‍ക്കരയുടെ ഉള്ളില്‍നിന്ന് ചുവപ്പുദ്രാവകം ഒലിച്ചിറങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതെടുത്തു പരിശോധിച്ചപ്പോള്‍ കൈ ചുവന്നതായും അങ്കണ്‍വാടി ജീവനക്കാര്‍ പറഞ്ഞു. വെള്ളത്തില്‍ തിളക്കുമ്പോള്‍ ശര്‍ക്കരയുടെ ഉള്ളില്‍നിന്ന് പ്രത്യേക ദ്രാവകം വരുന്നുണ്ട്. അങ്കണ്‍വാടി ടീച്ചര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഐസിഡിഎസ് സൂപ്പര്‍വൈസറും ഫുഡ് ഇന്‍സ്‌പെക്റ്ററും സ്ഥലത്തെത്തി പരിശോധന നടത്തി. ശര്‍ക്കര വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മേഖലാ ലാബിലേക്ക് അയച്ചു.

അങ്കണ്‍വാടികളില്‍ സപ്ലൈകോയില്‍നിന്ന് എത്തിച്ച ശര്‍ക്കര ഉപയോഗിക്കേണ്ടെന്നു സൂപ്പര്‍വൈസര്‍ നടുവണ്ണൂരിലെ മുഴുവന്‍ അങ്കണ്‍വാടികള്‍ക്കും നിര്‍ദേശം നല്‍കി. സപ്ലൈകോ വഴി ഗുണം കുറഞ്ഞ സാധനങ്ങളാണ് അങ്കണ്‍വാടികള്‍ക്കു വിതരണം ചെയ്യുന്നതെന്ന് രക്ഷിതാക്കളും ആരോപിച്ചുു. കൊച്ചുകുഞ്ഞുങ്ങളുടെ ആരോഗ്യംപോലും പരിഗണിക്കാത്ത നിരുത്തരവാദപരമായ സമീപനം സപ്ലൈകൊ തിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications