കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി സര്‍ക്കാറിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം; ഇടതിന് ഐതിഹാസിക വിജയം; ടിപി രാമകൃഷ്ണന്‍

Google Oneindia Malayalam News

കോഴിക്കോട്: പിണറായി വിജയൻ സർക്കാരിൻ്റെ രാഷ്ട്രീയ നയത്തിനും വികസന-ജനക്ഷേമ പദ്ധതികൾക്കും കേരളത്തിലെ ജനങ്ങൾ നൽകിയ അംഗീകാരമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേടിയ ഐതിഹാസിക വിജയമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട് എന്ന എൽഡിഎഫിന്റെ മുദ്രാവാക്യം കേരള ജനത ഹൃദയത്തിലേറ്റു വാങ്ങി. എൽ ഡി എഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ കച്ചകെട്ടിയിറങ്ങിയ യു ഡി എഫ് / ബിജെപി / വലതുപക്ഷ മാധ്യമ അവിശുദ്ധ സഖ്യത്തിന് ഈ ജനവിധി നല്ല പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പി സി ജോര്‍ജിനെ പോലെ...മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പി സി ജോര്‍ജിനെ പോലെ...

ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച എൽ ഡി എഫ് സർക്കാരിനെ താഴെയിറക്കാൻ നുണക്കഥകളും അപവാദങ്ങളുമായി അഴിഞ്ഞാടിയവർക്ക് ജനങ്ങൾ നൽകിയ ശിക്ഷയാണ് ചരിത്രം സൃഷ്ടിച്ച ഈ വിജയം. അപവാദ വ്യവസായികളുടെ ജൽപനങ്ങളെ ജനം അപ്പാടേ തള്ളി. എൽ ഡി എഫ് സർക്കാരിന്റെ വികസന - ജനക്ഷേമ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമിച്ചവർക്കും, വർഗീയ ശക്തികൾക്കൊപ്പം നിന്ന് നേട്ടം കൊയ്യാം എന്ന് വ്യാമോഹിച്ചവർക്കും ജനങ്ങൾ കനത്ത തിരിച്ചടി നൽകി. എൽ ഡി എഫ് വിരുദ്ധ മാധ്യമനുണ നിർമ്മാണ മുറികളിലിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങളാണ് വിധികർത്താക്കളെന്ന് കേരളം ഒരിക്കൽ കൂടി തെളിയിച്ചു.

congress

എൽ ഡി എഫിൻ്റെ ജനകീയാടിത്തറ വിപുലവും സുദൃഢവുമാവുകയാണെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ജനങ്ങൾക്കൊപ്പം നിന്ന് വികസന - ക്ഷേമപദ്ധതികളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകും.
എൽ ഡി എഫി ന്റെ ഉജ്വല വിജയം ജനങ്ങളുടെ വിജയമാണ്. കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാസർഗോഡ് നഗരസഭ നിലനിർത്തി യു ഡി എഫ്.. ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പംകാസർഗോഡ് നഗരസഭ നിലനിർത്തി യു ഡി എഫ്.. ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം

പട്ടാമ്പി നഗരസഭ ഭരണം എൽ ഡി എഫിന്റെ കൈകളിലേക്ക്.. വി ഫോർ പട്ടാമ്പി പിന്തുണയ്ക്കും.. അടിതെറ്റി യു ഡി എഫ്പട്ടാമ്പി നഗരസഭ ഭരണം എൽ ഡി എഫിന്റെ കൈകളിലേക്ക്.. വി ഫോർ പട്ടാമ്പി പിന്തുണയ്ക്കും.. അടിതെറ്റി യു ഡി എഫ്

നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി സി പി എം; കടുത്ത പ്രതിരോധത്തില്‍ കോണ്‍ഗ്രസ്... ബി ജെ പി വിയര്‍ക്കുംനിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി സി പി എം; കടുത്ത പ്രതിരോധത്തില്‍ കോണ്‍ഗ്രസ്... ബി ജെ പി വിയര്‍ക്കും

Recommended Video

cmsvideo
തകര്‍ന്നടിഞ്ഞ് യുഡിഎഫ്, മെച്ചപ്പെട്ട് ബിജെപി | Oneindia Malayalam

Kozhikode
English summary
The victory of the LDF is the recognition given by the people to the Pinarayi government; TP Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X