കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആളും ആരവുമില്ലെങ്കിലും തീയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം തുടരുന്നു; കാരണുമുണ്ട്

Google Oneindia Malayalam News

കോഴിക്കോട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് തീയേറ്ററുകള്‍ അടച്ചു പൂട്ടിയെങ്കിലും വെള്ളിത്തിരയില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകായാണ്. പ്രൊജക്ടറുകള്‍ക്ക് പൂര്‍ണ്ണ അവധി കൊടുത്താല്‍ ഒരു പക്ഷെ പിന്നീട് പ്രവര്‍ത്തിച്ചെന്ന് വരില്ല. അതുകൊണ്ട് ആളും ആരവുമില്ലെങ്കിലും സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇപ്പോഴും സിനിമ പ്രദര്‍ശനം തുടരുകയാണ്. ഇടവിട്ട ദിവസങ്ങളിലെങ്കിലും ഇത്തരത്തില്‍ പ്രൊജക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.

കുറേക്കാലം പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നത് ശബ്ദ സംവിധാനങ്ങളേയും ബാധിച്ചേക്കും. ഡിജിറ്റല്‍ സംവിധാനമാണ് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും ഇപ്പോള്‍ ഉപയോഗിക്കുന്നത്. മൂന്ന് ദിവസം കൂടുമ്പോഴെങ്കിലും അത് പ്രവര്‍ത്തിപ്പിച്ചു നോക്കണം. പ്രൊജക്ടര്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ തന്നെ എല്ലാ തിയേറ്ററുകള്‍ക്കും ഇത്തരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുപിഎസ് ചാര്‍ജ് ചെയ്യലും സീറ്റുകള്‍ നാശമാകാതെ നോക്കലും ഇതോടൊപ്പം തന്നെ വേണം.

cinemas

നിലവിലെ സാഹചര്യം തീയേറ്റര്‍ വ്യവസായത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നാണ് ഫിലിം എക്സിബിറ്റേഴ്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റും തീയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കുന്നത്. കേരളം കോവിഡ് മോചിതമായാല്‍ പോലും തീയേറ്ററുകള്‍ തുറക്കാന്‍ സാധിക്കില്ല. ഒരു മലയാള സിനിമ പുറത്തിറക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് യുഎഇയില്‍ കൂടിയെങ്കിലും റിലീസ് ചെയ്യാന്‍ പറ്റണം. അന്യഭാഷ ചിത്രങ്ങളുടെ കാര്യമാണെങ്കില്‍ ലോകം മുഴുവന്‍ പഴയ സ്ഥിതിയിലേക്ക് മാറണമെന്നും അദ്ദേഹം പറ‍ഞ്ഞു.

ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണംഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

 ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് എങ്ങനെ എടുക്കാം;നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി,കേരളത്തില്‍ 2 സ്റ്റോപ്പ് ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് എങ്ങനെ എടുക്കാം;നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി,കേരളത്തില്‍ 2 സ്റ്റോപ്പ്

Kozhikode
English summary
Theaters operate amid during lockdown, lockdown,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X