കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എലത്തൂരിൽ മേൽപ്പാലം നിർമ്മിക്കാതെ റെയിൽവേഗേറ്റ് അടക്കരുതെന്ന ആവശ്യം ശക്തമാകുന്നു

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ മേൽപ്പാലം നിർമ്മിക്കാതെ റെയിൽവേഗേറ്റ് അടക്കരുതെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞദിവസം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ തീരുമാനം താൽക്കാലികമായി പിന്‍വലിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് ചൂണ്ടിക്കാണിച്ച് എം കെ രാഘവൻ എം പി വീണ്ടും റെയിൽവേ മന്ത്രിയെ കണ്ട് ആശങ്ക അറിയിക്കും.

മൂന്നു ഭാഗത്തും പുഴയാല്‍ ചുറ്റപ്പെട്ട എലത്തൂരിലെ ജനങ്ങൾക്ക് ദേശീയപാതയിൽ എത്താനുള്ള ഏക മാർഗ്ഗം ആണ് റെയിൽവേഗേറ്റ് വഴിയുള്ള പാത. ഇവിടെയുള്ള ആയിരത്തോളം കുടുംബങ്ങളുടെ പ്രതിഷേധം കാണാതെ പോകരുതെന്നും മേല്‍പാലം പണിയാതെ റെയിൽവേ ഗേറ്റ് പൂട്ടാൻ അനുവദിക്കില്ല. ഇക്കാര്യം രേഖാമൂലം ഡിവിഷണൽ മാനേജർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം റെയില്‍വെ മന്ത്രിയെ നേരിൽകണ്ട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുമെന്നും എം കെ രാഘവൻ എം പി പറഞ്ഞു.

 kozhikkod

ബദല്‍മാര്‍ഗ്ഗം എന്ന നിലയില്‍ നടപ്പാക്കിയ അടിപ്പാത ചെറുവാഹനങ്ങള്‍ പോലും ഉൾക്കൊള്ളാനാവാത്ത സ്ഥിതിയിലാണ്. കോഴിക്കോട് ജില്ലാ കളക്ടറും എലത്തൂരിൽ എത്തി നാട്ടുകാരും ജനപ്രതിനിധികളുമായി സംസാരിച്ചു. കൂടുതൽ ചർച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വഴി അടയാതിരിക്കാൻ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ കൂടുതൽ കരുത്തോടെ നിലനിർത്താനും തീരുമാനിച്ചു.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Kozhikode
English summary
There is a strong demand not to close the railway gate without constructing an overbridge at Elathur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X