കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീടിന് മുകളില്‍ നിന്ന് മോഷ്ടാവ് ചാടിയത് കാത്തിരുന്ന ഷാഹുലിന് മുന്നില്‍; ഓടിച്ച് പിടിച്ച് നാട്ടുകാര്‍

Google Oneindia Malayalam News

പയ്യോളി: തിക്കോടിയില്‍ വെച്ച് അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പോലീസ് പിടികൂടി. പാലക്കാട് നെല്ലായ എഴുവന്തല ചക്കങ്ങത്തൊടിയില്‍ നാഷാദിനെയാണ് നാട്ടുകാരുടെ സഹായോത്തോടെ പോലീസ് പിടികൂടിയത്. പ്രവാസിയായ തിക്കോടി തട്ടാന്‍റെ വിട ലത്തീഫിന്‍റെ വീട്ടില്‍ മോഷണത്തിന് ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയായിരുന്നു ഇയാള്‍ ഇവിടെ മോഷണത്തിന് എത്തിയത്.

കഴിഞ്ഞ ഒരു മാസമായി മേഖലയില്‍ കള്ളന്‍റെ ശല്യം രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്ന് അലേര്‍ട്ട് എന്ന പേരില്‍ നാട്ടുകാര്‍ വാട്സാപ്പ് കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പ്രദേശത്തെ വീടിന്‍റെ വാതിലില്‍ ആരോ മുട്ടിയെന്ന സന്ദേശം ഗ്രൂപ്പില്‍ വന്നു. ഇതോടെ ഗ്രൂപ്പ് അംഗങ്ങള്‍ ശരിക്കും അലേര്‍ട്ടായി. തുടര്‍ന്ന് കള്ളനെ കുടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സ്വന്തം വീട്ടുകാരെ സഹോദരന്‍ ലത്തീഫിന്‍റെ വീട്ടിലാക്കി ലൈറ്റ് ഒഫ് ചെയ്ത് ഷാഹുല്‍ ആ വീടിന്‍റെ വരാന്തയില്‍ ചാരുപടിയില്‍ കിടന്നു.

arrested

വീടിനു മുകളില്‍ കള്ളന്‍റെ നിഴല്‍ കണ്ടതോടെ കുട്ടികള്‍ നിലവിളിച്ചു. ഇതോടെ താഴേക്ക് എടുത്ത് ചാടിയ മോഷ്ടാവ് ചെന്ന് പെട്ടത് ഷാഹുലിന്‍റെ മുന്‍പിലായിരുന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കള്ളന്‍ ഓടി രക്ഷിപ്പിച്ചു. അപ്പോഴേക്കും വാട്സാപ്പ് കൂട്ടായ്മയില്‍ സന്ദേശങ്ങള്‍ വന്നതോടെ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. വിവിധ ജില്ലകളിലും തമിഴ്നാട്ടിലുമായി ഇയാൾ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണെന്നാണു വിവരം.

Recommended Video

cmsvideo
18-06-2020, സിറ്റി റൗണ്ടപ്പ്; കോഴിക്കോട് ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ്; കൂടുതൽ വാർത്തകൾ.....

Kozhikode
English summary
Thief arrested in kozhikode while thefting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X