കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാഹനം വിൽക്കുകയാണോ? എങ്കിൽ ഇതു ശ്രദ്ധിക്കൂ, ആര്‍സി ബുക്കിലെ ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വാഹന രജിസ്ട്രേഷനില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുന്നു. ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുമ്പോൾ വാങ്ങുന്നയാൾ ആർസി ബുക്കിൽ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ പോലീസിന് തന്നെ ലഭിച്ചിരുന്നു. വാങ്ങുന്നയാൾ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കിൽ പിന്നീടുണ്ടാകുന്ന കേസുകളിൽ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു.

പിടിവിടാതെ കര്‍ണാടകം: എങ്ങുമെത്താതെ കൂട്ടുപുഴ പാലം കേരളത്തിനു മേല്‍ ചുവപ്പുനാട മുറുകുന്നു പിടിവിടാതെ കര്‍ണാടകം: എങ്ങുമെത്താതെ കൂട്ടുപുഴ പാലം കേരളത്തിനു മേല്‍ ചുവപ്പുനാട മുറുകുന്നു

നിലവിൽ വാഹനം വാങ്ങുന്നയാളും വിൽക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആർ.ടി. ഓഫീസിൽ നൽകിയാണ് രജിസ്‌ട്രേഷൻ മാറ്റുന്നത്. എന്നാൽ ഇനിമുതൽ രജിസ്‌ട്രേഷൻ മാറ്റേണ്ട ചുമതല വിൽക്കുന്നയാൾക്കായിരിക്കും. ഇതുപ്രകാരം, രജിസ്‌ട്രേഷൻ മാറ്റാൻ വാഹനം വിൽക്കുന്നയാളാണ് മുൻകൈയെടുക്കേണ്ടത്.

pollution-08-1


വാഹനം കൈമാറ്റം ചെയ്യുമ്പോൾ ഉടമസ്ഥാവകാശം മാറ്റാൻ മോട്ടോർ വാഹന വകുപ്പിന് കീഴിൽ പുതിയ നടപടിക്രമങ്ങൾ നിലവിൽവന്നു. രജിസ്‌ട്രേഷന് വാഹൻ 4 സോഫ്റ്റ്‌വെയർ ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്. മെയ് മാസത്തോടെ സംസ്ഥാനത്ത് ഇത് പൂർണമായി നടപ്പിൽവരും വാഹനം വിൽക്കുന്നയാൾ ഇനി ഓൺലൈനിലൂടെയാണ് കൈമാറ്റഫോറം അപേക്ഷ സമർപ്പിക്കേണ്ടത്. വാങ്ങുന്നയാളിന്റെ മേൽവിലാസത്തിനൊപ്പം മൊബൈൽ നമ്പറും ഓൺലൈനായി നൽകണം. ഈ മൊബൈൽ നമ്പറിൽ വരുന്ന ഒ.ടി.പി. കൂടി കംപ്യൂട്ടറിൽ രേഖപ്പെടുത്തിയാലേ അപേക്ഷസമർപ്പണം പൂർത്തിയാകുകയുള്ളൂ. ഫീസും ഓൺലൈനായി അടയ്ക്കണം.

പൂരിപ്പിച്ച അപേക്ഷ, ഫീസ് രസീത് എന്നിവയുടെ പ്രിന്റൗട്ടും ഒറിജിനൽ ആർ.സി.യുമായി വിൽക്കുന്നയാൾ പിന്നീട് നേരിട്ട് ആർ.ടി. ഓഫീസിലെത്തിയും അപേക്ഷ നൽകണം. ഈ ഓഫീസിൽ വാഹനവുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ ഒന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം ബാധ്യതയില്ലാ സർട്ടിഫിക്കറ്റ് നൽകും. ഒറിജിനൽ ആർ.സി. ഉപയോഗശൂന്യമാക്കിയശേഷം വാഹനം വിറ്റ വ്യക്തിക്ക് നൽകും. ബാധ്യതയില്ലാ സർട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുമ്പോൾ തന്നെ വാഹനത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം വാങ്ങിയ ആളിന്റെ താമസസ്ഥലത്തെ ആർ.ടി. ഓഫീസിലും ലഭ്യമാകും. ഇവിടെ തുടർനടപടികൾ പൂർത്തിയാക്കിയായിരിക്കും പുതിയ ആർ.സി. തയ്യാറാക്കുക. വാഹനം വാങ്ങുന്നയാൾ ബാധ്യതയില്ലാ സർട്ടിഫിക്കറ്റിന്റെ പകർപ്പും തിരിച്ചറിയൽ രേഖയുമായി ഓഫീസിൽ അപേക്ഷ സമർപ്പിക്കുന്നമുറയ്ക്ക് പുതിയ ആർ.സി. ലഭിക്കും.

Kozhikode
English summary
Things to know before buying a vehicle and vehicle registration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X