കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അവിശ്വാസം: യുഡിഎഫിൽ രണ്ട് അഭിപ്രായം ഉണ്ടായതായി മുരളി

  • By Desk
Google Oneindia Malayalam News

വടകര: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ഇടതു അംഗങ്ങൾ കൊണ്ടു വന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ രണ്ട് അഭിപ്രായം ഉണ്ടായതായി രാജിവെച്ച പ്രസിഡണ്ട് തിരുവള്ളൂർ മുരളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ച് അംഗങ്ങളിൽ രണ്ടു പേർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോൾ മൂന്ന് അംഗങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യുമെന്ന് അറിയിച്ചതോടെ മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടായതായി മുരളി പറഞ്ഞു.

<strong>ഗള്‍ഫില്‍ നിന്ന് ഒരുതുള്ളി എണ്ണ പുറത്തേക്ക് പോവില്ല; ഉപരോധം തുടരുന്ന യുഎസിന് ഇറാന്‍റെ മുന്നറിയിപ്പ്</strong>ഗള്‍ഫില്‍ നിന്ന് ഒരുതുള്ളി എണ്ണ പുറത്തേക്ക് പോവില്ല; ഉപരോധം തുടരുന്ന യുഎസിന് ഇറാന്‍റെ മുന്നറിയിപ്പ്

ഇതേ തുടർന്ന് അവിശ്വാസ പ്രമേയ ചർച്ചകൾക്ക് മണിക്കൂറുകൾക്ക് മുൻപായി തോടന്നൂർ മുസ്ലിം ലീഗ് ഓഫീസിൽ യോഗം ചേർന്ന് ചർച്ചയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനമെടുക്കുകയായിരുന്നു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡിസിസി പ്രസിഡണ്ട് അഡ്വ: ടിസിദ്ദിഖ് എന്നിവരുടെ ശക്തമായ നിർദേശം കണക്കിലെടുത്താണ് . അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്നും മുരളി കൂട്ടിച്ചേർത്തു.

thiruvalloormurali-

ക്ഷേത്രം അനുഷ്ടാന തെയ്യം കെട്ടിയാട്ട സംഘടനയുടെ ജില്ലാതല കുടുംബ സംഗമവും അനുമോദനവും നടത്തി. പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് ഒ.കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എൻ രാമചന്ദ്രൻ, പ്രദീപ് മുക്കാളി, കെ.സി ദാസൻ, കെകെ അനിൽകുമാർ, ദിനേശൻ വേറ്റുമ്മൽ, ദിനേശ് കുമാർ തൊട്ടിൽപ്പാലം,സി.കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു.

Kozhikode
English summary
Thiruvalloor murali about thodannur non confidence motion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X