ഒളിച്ചോടിയ പെണ്‍കുട്ടികള്‍ ബെംഗളൂരുവിലെത്തിയത് ഇങ്ങനെ; ഫ്ളാറ്റില്‍ സംഭവിച്ചത്, പുറത്തേക്കോടി
കോഴിക്കോട്: റിപബ്ലിക് ദിനത്തില്‍ വെളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് സംഭവിച്ചത് എന്ത് എന്ന ചോദ്യത്തിന് പാതി ഉത്തരമായി. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ടോം തോമസ്, കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ആറ് പെണ്‍കുട്ടികളാണ് ബാലികാ മന്ദിരത്തില്‍ നിന്ന് ചാടിയത്. ഇവര്‍ ആദ്യം പാലക്കേട്ടേക്ക് പോയി. കെഎസ്ആര്‍ടിസി ബസിലായിരുന്നു യാത്ര. ശേഷം ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവിലേക്ക്. അവിടെ വച്ചാണ് രണ്ടു പ്രതികളെയും പരിചയപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഫ്രഷ് ആകാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ പ്രതികള്‍ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു. പെണ്‍കുട്ടികളെ ഫ്ളാറ്റിലെത്തിച്ച ശേഷം ഇരുവരും പുറത്തുപോയി മദ്യവുമായി വന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപിക്കുന്ന ശീലമുണ്ടത്രെ. ഈ ശീലം എവിടെ നിന്ന് ആരംഭിച്ചു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടി മദ്യപിച്ചുവെന്ന് പോലീസ് പറയുന്നു.
ഈ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റു പെണ്‍കുട്ടികള്‍ ബഹളം വച്ച് പുറത്തേക്ക് ഓടി. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചതോടെ അഞ്ച് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. ഒരു പെണ്‍കുട്ടിയെയും പ്രതികളെയും പോലീസ് പിടികൂടി. മറ്റു പെണ്‍കുട്ടികളില്‍ ഒരാളെ മാണ്ഡ്യയില്‍ വച്ച് പിടിച്ചു. സ്വകാര്യ ബസില്‍ കോഴിക്കോട്ടേക്ക് വരികയായിരുന്നു ഈ കുട്ടി. ബാക്കി നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നാണ് പിടിച്ചത്. എല്ലാവരെയും കോഴിക്കോട്ട് എത്തിച്ചു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് പറഞ്ഞത്.
അതേസമയം, പെണ്‍കുട്ടികള്‍ക്ക് യാത്രയ്ക്കും മൊബൈല്‍ ഫോണ്‍ വാങ്ങാനും പണം എവിടെ നിന്ന് കിട്ടി എന്ന കാര്യമാണ് ഇനി അറിയേണ്ടത്. ബാലികാ മന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ ആദ്യം ചെയ്തത് 500 രൂപയ്ക്ക് ഫോണ്‍ വാങ്ങുകയാണ്. ഈ പണം ഒരാള്‍ ഗൂഗിള്‍ പേ ചെയ്യുകയാണുണ്ടായത്. ശേഷം ഇവര്‍ കെഎസ്ആര്‍ടിസി ബസില്‍ പാലക്കാട്ടേക്ക് പോയി. ബസ് ടിക്കറ്റിനുള്ള പണവും ആരോ ഗൂഗിള്‍ പേ ചെയ്യുകയായിരുന്നു.
ഉണ്ണി മുകുന്ദന്റെ മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സ് എങ്ങനെ വന്നു? വിശദീകരിച്ച് കുണ്ടറ ജോണി
കോഴിക്കോടെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിയ പെണ്‍കുട്ടികള്‍ അധിക ദൂരം പോകില്ല എന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. കൈയ്യില്‍ പണമില്ലാത്തതിനാല്‍ യാത്ര സാധ്യമാകില്ലെന്ന് പോലീസും കരുതി. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ചിലര്‍ പണം നല്‍കുകയായിരുന്നു. മണിക്കൂറുകള്‍ക്കം അവര്‍ ബെംഗളൂരുവിലെ മഡിവാളയിലെത്തി. പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയത് എടക്കര സ്വദേശിയാണ് എന്നാണ് സംശയിക്കുന്നത്. ഇയാള്‍ക്ക് പെണ്‍കുട്ടികളുമായുള്ള ബന്ധം വന്നതെങ്ങനെ എന്ന് അന്വേഷിച്ചു വരികയാണ്. ആറ് പെണ്‍കുട്ടികളില്‍ ഒരാളെ ഏറ്റെടുക്കുമെന്ന് വീട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഇനി ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകില്ലെന്നു പെണ്‍കുട്ടികള്‍ പറഞ്ഞു എന്നാണ് പോലീസ് നല്കുന്ന വിവരം.