കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കോഴിക്കോട്ടെ പാതയോരത്തേക്ക് ഈ വര്‍ഷവും രാജസ്ഥാനില്‍ നിന്നും അവരെത്തി

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് മഹമാരി സൃഷ്ടിച്ച പ്രതിസന്ധിയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ തിരക്കിലേക്കുമാണ് ഇത്തവണത്തെ ക്രിസ്മസ് കടന്നുവരുന്നത്. മുൻവർഷങ്ങളിലെ പോലെ വിപുലമായി ഒന്നുമില്ലെങ്കിലും സാന്താക്ലോസ് മുഖംമൂടികളും അനുബന്ധ സാധനങ്ങളുമായി നഗരത്തില്‍ അങ്ങിങ്ങായി വഴിയോരക്കച്ചവടം ആരംഭിച്ചുകഴിഞ്ഞു. രാജസ്ഥാൻ സ്വദേശികളായ മംമ്തയും ബെബിഡിലാലും ഇത്തവണയും സരോവരത്തെ വഴിയോരത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. സാന്താക്ലോസ് മുഖംമൂടി 120 രൂപയും തൊപ്പിക്ക് 50 രൂപയാണ് ഇവർ വിലയായി ഈടാക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വില്‍പ്പന കുറവാണ്. മുന്‍പ് സ്കൂളുകളിലേയും കോളേജിലേയും വിദ്യാര്‍ത്ഥികള്‍ എത്തി വലിയ തോതില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് പോവാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതില്ല. എന്നാലും ക്രിസ്മസ് അടുക്കുന്നതോടെ കച്ചവടം ഉയരുമെന്നാണ് ഇവരുടെ പ്രതീക്ഷ.

christmas

Recommended Video

cmsvideo
കോഴിക്കോട്; രാജസ്ഥാനിൽ നിന്ന് ഇത്തവണയും അവരെത്തി;സരോവരത്തെ വഴിയോരങ്ങൾ ആകർഷകമാക്കി മാറ്റാൻ

മുന്‍ വര്‍ഷങ്ങളിലേത് പോലെ വലിയ പ്രതീക്ഷയോടെയാണ് മംമ്തയും ഡെബിഡി ലാലും ഇത്തവണയും കോഴിക്കോട് എത്തിയത്. സരോവരം വഴി പോകുന്ന ഏതൊരു യാത്രക്കാരനും യാത്രാമധ്യേ ഉള്ള അപ്പൂപ്പൻ മുഖംമൂടി കണ്ടാൽ ഒരു നിമിഷം നോക്കി പോകും. കുട്ടികളെ ആകർഷിക്കുന്ന വിധത്തിലാണ് അപ്പൂപ്പൻ തൊപ്പിയും മറ്റും അലങ്കരിച്ച് വെച്ചിട്ടുള്ളത്. മൊബൈൽ ട്രൈപ്പോഡുകളും ഡ്രീം കാച്ചറും ഇവിടെ ലഭ്യമാണ്. ഇതുവഴി യാത്രചെയ്യുന്നവർക്ക് ക്രിസ്മസ് ആയാൽ ഈ രാജസ്ഥാനി ദമ്പതികളെ സുപരിചിതമാണ്.

പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി എല്‍ഡിഎഫ് തിരികെ പിടിക്കും? യുഡിഎഫിന് ആശങ്കയായി വോട്ട് ചോര്‍ച്ചപത്ത് വര്‍ഷത്തിന് ശേഷം കൊച്ചി എല്‍ഡിഎഫ് തിരികെ പിടിക്കും? യുഡിഎഫിന് ആശങ്കയായി വോട്ട് ചോര്‍ച്ച

Kozhikode
English summary
This year too, they came from rajasthan to Kozhikode for selling christmas items
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X