കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ രാജി

  • By Desk
Google Oneindia Malayalam News

വടകര: അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി രാജി നൽകി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ഇടതു മുന്നണിയിലെ ആറു അംഗങ്ങളും, ഒരു ലോക് താന്ത്രിക് ജനതാദൾ അംഗവും നൽകിയ അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ പ്രസിഡണ്ട് മുരളി തിരുവള്ളൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സലിം മോന് രാജിക്കത്ത് നൽകി.

<strong>രാജസ്ഥാനില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ്; കളംപിടിക്കാന്‍ മോദിയെ രംഗത്തിറക്കി ബിജെപി</strong>രാജസ്ഥാനില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ്; കളംപിടിക്കാന്‍ മോദിയെ രംഗത്തിറക്കി ബിജെപി

യുഡിഎഫ് അംഗങ്ങളായ അഞ്ചു പേർ യോഗത്തിൽ നിന്നും വിട്ടു നിന്നു. പ്രതിപക്ഷ നിരയിൽ പ്രസിഡണ്ട് മുരളി മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പിഡി ഫിലിപ്പിന്റെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ച ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വീരേന്ദ്രകുമാറിന്റെ ജനതാദൾ മുന്നണി വിട്ടതോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിടിച്ചെടുത്തത്.

thiruvalloormurali

എന്നാൽ കോൺഗ്രസ്സ് പ്രതിനിധിയായി വിജയിച്ച തിരുവള്ളൂർ മുരളിക്കെതിരെ പാർട്ടി തന്നെ അച്ചടക്ക നടപടി സ്വീകരിച്ചതോടെ പതിനൊന്നു മാസം മുൻപ് യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം ചർച്ചക്കെടുത്ത ദിവസം മുരളിയെ വടകര പോലീസ് വഴി തർക്കത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും ഇടതുമുന്നണി മെമ്പർമാർ ഹാജരാകാതിരിക്കുകയും ചെയ്തതോടെ കോറം തികയാത്തതിനാൽ പ്രമേയം
ചർച്ചക്കെടുത്തിരുന്നില്ല.

Kozhikode
English summary
Thodannur block panchayat president resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X