കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് 20 ന്:എൽജെഡി അംഗം പ്രസിഡന്റാകാൻ സാധ്യത

  • By Desk
Google Oneindia Malayalam News

വടകര: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് 20 ന് നടക്കും എൽ .ജെ.ഡി.അംഗം പ്രസിഡന്റാകാൻ സാധ്യത .അവിശ്വാസ പ്രമേയ ചർച്ച കഴിഞ്ഞ് വോട്ടിനിടും മുൻപ് രാജിവെച്ച തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളിക്ക് പകരമുള്ള പുതിയ പ്രസിഡണ്ടിനെ 20 ന് തെരഞ്ഞെടുക്കും.

<strong>3 സത്യ പ്രതിജ്ഞ ചടങ്ങിലും പ്രതിപക്ഷ ഐക്യം, അപൂർവ്വമായ ബസ് യാത്ര, ബിജെപിക്കുള്ള മുന്നറിയിപ്പോ?</strong>3 സത്യ പ്രതിജ്ഞ ചടങ്ങിലും പ്രതിപക്ഷ ഐക്യം, അപൂർവ്വമായ ബസ് യാത്ര, ബിജെപിക്കുള്ള മുന്നറിയിപ്പോ?

അന്നേ ദിവസം 10.45 ന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾക്ക് നോമിനേഷൻ സമർപ്പിക്കാം.തുടർന്ന് 11 മണിക്ക് തെരഞ്ഞെടുപ്പും നടക്കും. ഇടതു മുന്നണിയിലെ ധാരണ പ്രകാരം ലോക് താന്ത്രിക് ജനതാദളിലെ സുമ തൈക്കണ്ടിയിൽ പ്രസിഡന്റാകാനാണ് സാധ്യത. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് സുമ. മുരളി രാജിവെച്ച ശേഷം സുമയ്ക്കാണ് പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല നൽകിയത്.

Murali

നേരത്തെ യു.ഡി.എഫിന്റെ ഭാഗമായിരുന്ന ജെ.ഡി.(യു)മുന്നണി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചതോടെയാണ് ഏക അംഗമായ സുമ അടക്കം ഏഴ് ഇടത് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.കോൺഗ്രസ്സ് അംഗമായ തിരുവള്ളൂർ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിനാൽ 11 മാസം മുൻപ് യു.ഡി.എഫും അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും പ്രമേയത്തിന്മേൽ ചർച്ച നടക്കുന്ന ദിവസം കോറം തികയാത്തതിനാൽ അവിശ്വാസം ചർച്ച ചെയ്യാതെ മുരളി രക്ഷപെടുകയായിരുന്നു.

പിന്നീടാണ് ഇടതു മുന്നണി അവിശ്വാസം കൊണ്ട് വന്നത്.പ്രമേയ ചർച്ച ചെയ്യുന്ന ദിവസം മുരളി ഒഴികെയുള്ള അഞ്ച് അംഗങ്ങൾ യോഗത്തിൽ ഹാജരായിരുന്നില്ല.13 അംഗ ഭരണ സമിതിയിൽ ഏഴ് അംഗങ്ങളുടെ പിന്തുണയോടെ ഇടതു മുന്നണിയുടെ എൽ.ജെ.ഡി അംഗം പ്രസിഡന്റാകാനാണ് സാധ്യത

Kozhikode
English summary
Thodannur block panchayath election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X