കേരളത്തിലെ ചകിരി മുഴുവന്‍ ചൈനയ്ക്കു കടത്തരുത്: തോമസ് ഐസക്, ശ്രീലങ്കയെ കണ്ടുപഠിക്കണമെന്ന്!
കോഴിക്കോട്: കേരളത്തിലെ കയര്‍വ്യവസായ രംഗത്തെ നൂതന സാങ്കേതിക വിദ്യയിലൂടെ പുനഃസംഘടിപ്പിക്കുവാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമമമെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. ഈ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളിലൂടെ ലോകത്ത് കയര്‍ വ്യവസായ മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ നമ്മുടെ സംസ്ഥാനത്തും പ്രചാരത്തിലാക്കാനാണ് സര്‍ക്കാറിന്റെ ആദ്യ ശ്രമമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ആരംഭിക്കുന്ന ക്ലാഡിസ് കയര്‍ ഫാക്റ്ററിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
'ജൈവം പേരില്‍ മാത്രം' പച്ചക്കറികളില്‍ കീടനാശിനികളുണ്ടെന്ന് കാര്‍ഷിക സര്‍വ്വകലാശാല!
ഒട്ടും പാഴ്വസ്തുവല്ലാത്ത ചകിരിയില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ മൂല്യവര്‍ധിത ഉല്പങ്ങള് ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനുള്ള സംരംഭങ്ങളാണ് ഉണ്ടാകേണ്ടത്. ശ്രീലങ്കയെപ്പോലുള്ള രാജ്യങ്ങള്‍ ഫൈബര്‍ കയറ്റുമതി ചെയ്യുവാനുള്ള അനുമതി പോലും നല്‍കുന്നില്ല. എന്നാല്‍ ഇന്ത്യയാകട്ടെ ഇവിടെയുണ്ടാകുന്ന ഫൈബര്‍ ഒന്നാകെ ചൈനയിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ഈ സ്ഥിതി മാറണം. ചകിരിയില്‍ നിന്നുള്ള പരമാവധി ബൈപ്രൊഡക്റ്റുകള് ഇവിടെത്തന്നെ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥ സംജാതമാകണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടില്‍ നിന്ന് വാങ്ങി
നമ്മുടെ രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്ന മൂന്നു ലക്ഷം ടണ്‍ കയറുല്പങ്ങളില് കേരളത്തിന്റെ പങ്ക് തുലോം കുറവാണ്. നമ്മുടെ സംസ്ഥാനത്തേക്ക് വേണ്ട ചകിരിച്ചോറ് പോലും തമിഴ്നാട്ടില്‍ നിന്നും വാങ്ങുന്ന അവസ്ഥയാണിപ്പോള്‍. ഒരു കാലത്ത് ചകിരിയില്‍ നിന്നുള്ള വൈറ്റ് ഫൈബര്‍ നമ്മള് മാത്രം ഉത്പാദിപ്പിക്കുന്നതായിരുന്നു. എന്നാല്‍ പിന്നീട് തമിഴ്നാട് ഈ രംഗത്ത് സജീവമായി.

സ്വകാര്യ സംരംഭം
ഒരു പരമ്പരാഗത വ്യവസായം എന്ന നിലക്ക് ഈ മേഖലയിലെ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ നയം. എന്നാല്‍ ഇപ്പോള്‍ സ്വകാര്യ സംരംഭകരും ധാരാളം ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇത് ഈ മേഖലയില്‍ കൂടുതല്‍ പുതിയ സാങ്കേതികമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നതിനാല്‍ സര്‍ക്കാര്‍ സ്വകാര്യ സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കൈക്കൊള്ളുതെന്നും മന്ത്രി പറഞ്ഞു.

ലോഗോ പ്രകാശനം ബാബു പാറശ്ശേരി
ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ലോഗോ പ്രകാശനം ചെയ്തുു.
സി.പി.സി.ആര്.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മുരളി ഗോപാല്‍, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, വാര്ഡ്മെമ്പര് സജിനി, ജില്ലാ കയര്‍ പ്രൊജക്ട് ഓഫിസര്‍ ആനന്ദ്കുമാര്‍, മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ്, ക്ലാഡിസ് സി.ഇ.ഒ പി.പി യൂനുസ് അലി, എ.കെ നംഷീല്‍ എന്നിവര്‍ സംസാരിച്ചു.